Wednesday
21 Nov 2018

അമിത് ഷായും സ്‌മൃതി ഇറാനിയും രാജ്യസഭ അംഗങ്ങളായി

By: Web Desk | Friday 25 August 2017 1:13 PM IST

ബിജെപി അദ്ധ്യക്ഷൻ അമിത് ഷായും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ചെയർമാൻ വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അമിത് ഷാ ഇത് ആദ്യമായാണ് രാജ്യസഭയിൽ അംഗമാകുന്നത്.അദ്ദേഹം ഗുജറാത്തിൽ എം ൽ എലായിരുന്നു . സ്‌മൃതി ഇറാനി ഇത് രണ്ടാം തവണയാണ് രാജ്യസഭയിൽ എത്തുന്നത്. ഇരുവരും ഗുജറാത്തിൽനിന്നാണ് രാജ്യസഭയിലെത്തിയത്.