Thursday
24 Jan 2019

അമരാവതി എക്‌സ്പ്രസിന്റെ എന്‍ജിനില്‍ തീപിടിച്ചു

By: Web Desk | Sunday 29 October 2017 7:23 PM IST

കന്‍സോളിം (ഗോവ): അമരാവതി എക്‌സ്പ്രസിന്റെ പിന്നിലത്തെ എന്‍ജിനില്‍ തീപിടിച്ചു. ഗോവയിലെ കണ്‍സോളിം റയില്‍വേ സ്‌റ്റേഷനില്‍വെച്ചാണ് തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായതിനെത്തുടര്‍ന്ന് രണ്ടുമണിക്കൂര്‍ ട്രെയിന്‍ നിര്‍ത്തിയിട്ടു. രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ സ്ഥലത്തെത്തി തീ അണച്ചു. എന്‍ജിന്‍ മാറ്റിയതിന് ശേഷം കൊല്‍ക്കത്തയിലെ ഹൗറ സ്റ്റേഷനിലേയ്ക്ക് പുറപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.

 

Photo Courtesy : ANI
Related News