Tuesday
25 Sep 2018

പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ ഐഎസ്ആര്‍ഒയുടെ പുത്തന്‍ സാങ്കേതികവിദ്യ

By: Web Desk | Saturday 13 January 2018 5:21 PM IST

പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ ഐഎസ്ആര്‍ഒ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കും, ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും പ്രയോജനകരമാകുന്ന രീതിയില്‍ മെച്ചപ്പെട്ട സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാനാണ് ഐഎസ്‌ആര്‍ഒ തയ്യാറെടുക്കുന്നതെന്നും കെ ശിവന്‍ പറഞ്ഞു.

ഓഖി പോലുള്ള ദുരന്തങ്ങള്‍, തീരദേശവാസികള്‍ക്ക് വിതച്ച ദുരിതം കണക്കിലെടുത്താണ് ഐഎസ്‌ആര്‍ഒ വികസിപ്പിച്ചെടുക്കുന്നത്.

കര്‍ഷകര്‍ ഉള്‍പ്പടെയുള്ള സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയിലായിരിക്കും സാങ്കേതികവിദ്യയുടെ നിര്‍മ്മാണം. ചിലവ് കുറഞ്ഞ രീതിയില്‍  നേവിയുമായി ചേര്‍ന്ന് ഇത്തരത്തിലുള്ള ഒരു ആപ്ലിക്കേഷനാണ് ഐഎസ്‌ആര്‍ഒ തയ്യാറാക്കിയതെന്നും അദ്ദേഹം പറയുന്നു.

Related News