Tuesday
11 Dec 2018

ആന്ധ്രാബാങ്ക് മുന്‍ മേധാവി അറസ്റ്റില്‍

By: Web Desk | Sunday 14 January 2018 5:22 PM IST

ന്യൂഡല്‍ഹി: കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ആന്ധ്രാബാങ്ക് മുന്‍ മേധാവി അനുപ് ഗാര്‍ഗിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് ആസ്ഥാനമായ ബയോടെക്ക് കമ്പനിക്ക് കോടിക്കണക്കിന് രൂപ വെട്ടിപ്പ് നടത്താന്‍ കൂട്ട് നിന്നതിന് ഇയാള്‍ ഒന്നരക്കോടി രൂപ കൈക്കൂലിയായി കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. പൊതുമേഖലാ ബാങ്കിനെ പറ്റിച്ച് 5383 കോടി രൂപ കമ്പനി തട്ടിയെടുക്കുന്നതിന് അനുപും ഗൂഢാലോചന നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. കൈക്കൂലി ഇനത്തില്‍ കൈപ്പറ്റിയ കേസ് കൊല്‍ക്കത്തയിലെ ഒരുകമ്പനിയില്‍ ഓഹരി പങ്കാളിത്തത്തിന് ഉപയോഗിച്ചെന്ന ആരോപണവും അന്വേഷിക്കുന്നുണ്ട്.

Related News