Sunday
19 Aug 2018

വ്യാജ വാർത്തക്കെതിരെ പ്രതികരിച്ച എഡിറ്റർ പുറത്ത്

By: Web Desk | Wednesday 14 February 2018 7:34 PM IST

ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ട്വീറ്റു ചെയ്തതിന്റെ പേരില്‍ ഇന്ത്യാ ടുഡേ ഗ്രൂപ്പ് എഡിറ്ററെ പുറത്താക്കി. ഇന്ത്യാ ടുഡേ ഗ്രൂപ്പിനു കീഴിലുള്ള ഡെയ്‌ലി ഒയുടെ പൊളിറ്റിക്കല്‍ എഡിറ്റായ ആങ്ഷുകാന്ത ചക്രവര്‍ത്തിയെയാണ് പുറത്താക്കിയത്.
ഫെബ്രുവരി നാലിന് ആങ്ഷുകാന്ത ട്വിറ്ററിലിട്ട പോസ്റ്റാണ് നടപടിക്കാധാരം.

Angushkanta Chakraborty

Angushkanta Chakraborty

‘ വിദ്വേഷ പ്രചരണത്തിനും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന അവതാരകരേയും എഡിറ്റര്‍മാരേയും റിപ്പോര്‍ട്ടര്‍മാരേയും എഴുത്തുകാരേയും കണ്ടില്ലെന്ന് നടിക്കുകയാണ്, അല്ലെങ്കില്‍ പ്രമോട്ടര്‍മാര്‍ അത്തരം ആളുകളെ തിരഞ്ഞുപിടിച്ച് കൊണ്ടുവരികയാണ് . ഇത്തരക്കാരെ വിദ്വേഷ പ്രസംഗങ്ങളില്‍ നിന്നും ലാഭം കൊയ്യുന്നവരായി കണ്ട് കോടതി ശിക്ഷിക്കണം. മതേതര രാഷ്ട്രീയക്കാരും വ്യവസായികളും ഇവരെ ബഹിഷ്‌കരിക്കണം.’ എന്നായിരുന്നു ട്വീറ്റ്.

ട്വീറ്റ് പിന്‍വലിക്കുകയോ രാജിവെച്ചു പോകുകയോ ചെയ്തില്ലെങ്കില്‍ പുറത്താക്കുമെന്ന് പറഞ്ഞ് ഇന്ത്യാ ടുഡേ ഗ്രൂപ്പ് ഇവരെ ഭീഷണിപ്പെടുത്തിയെന്ന് ദ ക്വിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ ആങ്ഷുകാന്ത ട്വീറ്റ് പിന്‍വലിക്കാന്‍ വിസമ്മതിച്ചു. ഇതോടെ ഇന്ത്യാ ടുഡേ ഗ്രൂപ്പ് വിഷയം ചര്‍ച്ച ചെയ്യാന്‍ രണ്ടു തവണ യോഗം വിളിച്ചു. മൂന്ന് ചോയിസുകളാണ് അവര്‍ ആങ്ഷുകാന്തയ്ക്ക് നല്‍കിയത്.

‘രാജിവെയ്ക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ഞാന്‍ തെറ്റുകാരിയാണെന്ന് കരുതുന്നുമില്ല.’ എന്നാണ് അവര്‍ പറഞ്ഞത്.