Thursday
22 Feb 2018

അനിതയുടെ കുടുംബത്തിന് ആശ്വാസമേകാന്‍ ഇളയദളപതി എത്തി

By: Web Desk | Monday 11 September 2017 4:14 PM IST

 

ചെന്നൈ: നീറ്റ് മത്സര പരീക്ഷയില്‍ തഴയപ്പെട്ട് മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനിതയുടെ വീട്ടില്‍ ആശ്വാസവാക്കുകളുമായി ഇളയദളപതി വിജയ് എത്തി. മരണത്തില്‍ മാതാപിതാക്കളെ സമാശ്വസിപ്പിച്ചു.
അനിതയുടെ കുടുംബത്തിന് സര്‍വസഹായങ്ങളും വിജയ് വാഗ്ദാനം ചെയ്തു. ഇന്ന് രാവിലെയാണ് അരിയല്ലൂര്‍ ജില്ലയിലെ കുഴുവൂര്‍ ഗ്രാമത്തിലെ അനിതയുടെ വീട്ടില്‍ ഇളയദളപതി എത്തിയത്. മുമ്പും അനിതയുടെ മരണത്തില്‍ അനുശോചിച്ച് തമിഴ് മുന്‍നിര താരങ്ങള്‍ രംഗത്ത് വന്നിരുന്നു. രജനീകാന്ത്, കമല്‍ഹാസന്‍, സൂര്യ, വിശാല്‍, ധനുഷ് എന്നിവരെല്ലാം അനിതയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി. നടനും സംവിധായകനുമായ ജി വി പ്രകാശ് കുമാറും അനുശോചനമറിയിക്കാന്‍ എത്തിയിരുന്നു.

Related News