Saturday
15 Dec 2018

ആക്രമിക്കപ്പെട്ട നടിക്കൊപ്പം ആരുമില്ല; അഞ്ജലി മേനോന്‍

By: Web Desk | Friday 12 October 2018 4:01 PM IST

തിരുവനന്തപുരം: മീടു ക്യാമ്പയിനില്‍ സ്വന്തം നിലപാട് രേഖപ്പെടുത്തി സംവിധായിക അഞ്ജലി മേനോന്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ മലയാള സിനിമാ സംഘടനയുടെ നിലപാടിനെതിരെ അഞ്ജലി മേനോന്‍ ആഞ്ഞടിച്ചു. മലയാള സിനിമ സംഘടന നടിക്കൊപ്പം നിന്നില്ലെന്ന് അഞ്ജലി മേനോന്‍ തന്റെ ബ്ലോഗില്‍ ആഞ്ഞടിച്ചു. ശക്തരായ എഴുത്തുകാരും നടന്മാരുമൊക്കെയുണ്ടായിട്ടും നടിക്കൊപ്പം ആരും നിന്നില്ലെന്ന് അഞ്ജലി മേനോന്‍ പറഞ്ഞു.
മീ ടു ക്യാംപെയിനിന് ബോളിവുഡ് നല്‍കുന്ന പിന്തുണ വലുതാണ്. ആരോപണവിധേയര്‍ ഉള്‍പ്പെട്ട പരിപാടികള്‍ ഒഴിവാക്കിയും സിനിമകള്‍ വേണ്ടെന്നുവെച്ചും സംഘടനകളിലെ അംഗത്വം റദ്ദാക്കിയുമെല്ലാം ഇത്തരം അതിക്രമങ്ങള്‍ ഒരുവിധത്തിലും അനുവദിച്ചുകൊടുക്കില്ലെന്ന ശക്തമായ നിലപാടെടുത്തിരിക്കുകയാണ് മുംബൈ സിനിമാമേഖലയെന്നും അഞ്ജലി മേനോന്‍ ട്വിറ്ററില്‍ കുറിച്ചു.