Tuesday
22 Jan 2019

യുവതി ശബരിമല ദര്‍ശനം നടത്തിയതായി അവകാശവാദം; എത്തിയത് വേഷംമാറി

By: Web Desk | Wednesday 9 January 2019 7:43 PM IST

സന്നിധാനം:

ശബരിമലയില്‍ വീണ്ടും യുവതി പ്രവേശിച്ചതായി വെളിപ്പെടുത്തല്‍. കൊല്ലം സ്വദേശി മഞ്ജു ഇന്നലെ പകൽ ശബരിമല ദര്‍ശനം നടത്തിയെന്നാണ് യുവതി പറയുന്നത്. ശബരിമലയിലെ യുവതീ പ്രവേശനത്തിനായി രൂപീകരിച്ച ഓണ്‍ലൈന്‍ കൂട്ടായ്മയായ ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

ശബരിമലയില്‍ യുവതി പ്രവേശിക്കുന്ന ദൃശ്യങ്ങളും പേജില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. മഞ്ജു  സന്നിധാനത്ത് നില്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. പൊലീസ് സുരക്ഷയുണ്ടായിരുന്നില്ലെന്ന് മഞ്ജു പറഞ്ഞു.

പൊലീസിനെ അറിയിക്കാതെ രഹസ്യമായായിരുന്നു ഇന്നലത്തെ സന്ദര്‍ശനം. ഇന്നലെ കാലത്ത് 7.30 ന് ശ്രീകോവിലിനു മുന്നിലെത്തുകയും നെയ്യഭിഷേകം മുതൽ എല്ലാ ചടങ്ങുകളും അയ്യപ്പക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും നടത്തിയെന്നും ഓണ്‍ലൈന്‍ കൂട്ടായ്മ അവകാശപ്പെടുന്നു. രാവിലെ 10.30 ഓടെ മഞ്ജു തിരിച്ച് പമ്പയിലെത്തി മടങ്ങിയെന്നും ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ വിശദീകരിക്കുന്നു. കേരള ദളിത് മഹിളാ ഫെഡറേഷന്‍ നേതാവാണ് എസ്പി മഞ്ജു.

Related News