Thursday
18 Oct 2018

ലഹരിക്കെതിരെ പിണറായിക്കൊപ്പം കോഹ്ലി

By: Web Desk | Monday 6 November 2017 7:17 PM IST

തിരുവനന്തപുരം:  യുവാക്കളില്‍ വളര്‍ന്ന് വരുന്ന ലഹരി ഉപയോഗത്തെ ചെറുക്കുന്നതിന് കേരള പോലീസ് ആരംഭിച്ച ആന്റി ഡ്രഗ് ക്യാംപെയിന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ലഹരി വിരുദ്ധമുദ്രാവാക്യം ചൊല്ലികൊടുത്തു.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെയാണ് കേരള പോലീസ് ക്രിക്കറ്റിന് സ്വാഗതം, മയക്കുമരുന്നിന് വിട എന്ന യജ്ഞം ആരംഭിച്ചത്. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്യ്തത്. വിരാട് കൊഹ്ലി നയിക്കുന്ന ഇന്ത്യന്‍ ടീമും പരിപാടികളില്‍ ഭാഗമായി.
പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ ലഹരിവിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന മാജിക്കും, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ അവതരിപ്പിച്ച നൃത്തവും, ദൃശ്യവിസ്മയമായി.