Saturday
26 May 2018

ഐഫോണ്‍ 10 അവസാനിപ്പിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു

By: Web Desk | Wednesday 24 January 2018 4:58 PM IST

അതിശയകരമായ ഫീച്ചറുകള്‍ കുത്തിനിറച്ച്‌ ഏവരുടേയും പ്രശംസ പിടിച്ചുപറ്റിയ ഐഫോണ്‍ 10 ന്‍റെ നിര്‍മാണം അവസാനിപ്പിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഉത്പാദിപ്പിച്ച യൂണിറ്റുകള്‍ വിറ്റഴിയുന്ന മുറയ്ക്ക് ഫോണ്‍ വിപണിയില്‍നിന്ന് അപ്രത്യക്ഷമാകും.

വിചാരിച്ച അത്ര ക്ഷമത ഐഫോണ്‍ 10 ന് ഇല്ലെന്ന തിരിച്ചറിവാണ് താത്കാലികമായി നിര്‍ത്താന്‍ ആപ്പിളിനെ പ്രേരിപ്പിച്ചത്. പുതുപുത്തന്‍ ഫ്ലാഗ്ഷിപ്പ് മോഡലിന് വിലകുറച്ചാല്‍ വിപണിയില്‍ തിരിച്ചടിയുണ്ടാകാം. അതിനാലാണ് ഐഫോണ്‍ 10 പിന്‍വലിച്ച്‌ പുതിയ തലമുറ യൂണിറ്റുകള്‍ എത്തിക്കാന്‍ പദ്ധതിയിടുന്നത്. ഈ പുതു തലമുറയില്‍ ഇന്ന് ഐഫോണ്‍ 10ല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന എല്ലാ ഫീച്ചേഴ്സും ഉണ്ടാവുകയും ചെയ്യും. എന്നാല്‍ ഇന്നുള്ള പ്രശ്നങ്ങള്‍ ഉണ്ടാവില്ല.

ഈ വര്‍ഷം പകുതി കഴിയുമ്പോള്‍ വീണ്ടും ഉത്പാദനം ആരംഭിക്കാനും പുതിയ മോഡലുകള്‍ വിപണിയെത്തിക്കാനുമാണ് ആപ്പിള്‍ പദ്ധതിയിടുന്നത്. ചരിത്രത്തിലാദ്യമായി ആപ്പിള്‍ ഉത്പ്പന്നങ്ങള്‍ വിപണിയില്‍നിന്ന് മോശം പ്രതികരണം നേരിടുന്നത് കമ്പിനിയെ പതിവില്ലാത്ത ആശങ്കയിലേക്ക് തള്ളിവിടുന്നു.