Wednesday
17 Jan 2018

ഒടുവില്‍ ഐഫോണും പൊട്ടിത്തെറിച്ചു: ഒരാള്‍ക്ക് പരിക്ക്

By: Web Desk | Wednesday 10 January 2018 6:50 PM IST

സൂറിച്ച്: മറ്റ് സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലെന്ന് ഐ ഫോണും തെളിയിച്ചു. അമിതമായി ചൂടായ ആപ്പിളിന്റെ ഐഫോണ്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ഫോണിന്റെ ബാറ്ററി അമിതമായി ചൂടാതിനെത്തുടര്‍ന്നാണ് പൊട്ടിത്തെറിച്ചത്. സൂറിച്ചിലെ ബാനോഫ്‌സ്‌ട്രെയിസിലാണ് മൊബൈല്‍ പൊട്ടിത്തെറിച്ചത്. മൊബൈല്‍ റിപ്പയര്‍ ചെയ്യുന്നയാള്‍ക്കാണ് പരിക്കേറ്റത്.
മൊബൈല്‍ ടെക്ക്‌നീഷ്യന്റെ കൈകളിലിരുന്ന് പൊട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കൊപ്പമിരുന്നവര്‍ക്കും പരിക്കുകളുണ്ട് . അതേസമയം ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടില്ല.
കടയിലുണ്ടായിരുന്ന 50 ഉപഭോക്താക്കളെയും ജോലിക്കാരെയും ഒഴിപ്പിച്ചതായി പൊലീസ് പറഞ്ഞു. ബാറ്ററിയില്‍ നിന്നുയര്‍ന്ന പുക മണല്‍ കൊണ്ട് അഗ്നിശമന സേനാ അംഗങ്ങള്‍ മൂടി. അത്യന്തം സുരക്ഷയാണെന്ന് വാദിക്കുന്ന ഐഫോണ്‍ പൊട്ടിത്തെറിക്കാനുണ്ടായ കാരണം പരിശോധിച്ച് വരികയാണെന്ന് സൂറിച്ചിലെ ഫോറന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പറഞ്ഞു.
2016ലും ഐഫോണിന്റെ സീരിസിലെ 7 പൊട്ടിത്തെറിച്ച് സിഡ്‌നിയില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.