Thursday
20 Sep 2018

റയില്‍വേയില്‍ 313 അപ്രന്റിസ്

By: Web Desk | Thursday 13 September 2018 8:48 AM IST

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ നാഗ്പൂര്‍ ഡിവിഷന്‍, മോട്ടിബാഗ് വര്‍ക്ക്‌ഷോപ്പ് എന്നിവിടങ്ങളില്‍ വിവിധ ട്രേഡുകളിലെ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 313 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 15.
ഫിറ്റര്‍, കാര്‍പെന്റര്‍, വെല്‍ഡര്‍, PASAA/COPA, ഇലക്ട്രീഷ്യന്‍, സ്‌റ്റെനോഗ്രഫര്‍ (ഇംഗ്ലിഷ്)/സെക്രട്ടേറിയല്‍ അസിസ്റ്റന്റ്, പ്ലംബര്‍, പെയിന്റര്‍, വയര്‍മാന്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, പവര്‍ മെക്കാനിക്‌സ്, മെക്കാനിക്ക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്, ഡീസല്‍ മെക്കാനിക്ക്, അപ്‌ഹോള്‍സ്റ്ററര്‍ (ട്രിമ്മര്‍), ബെയറര്‍ എന്നീ ട്രേഡുകളിലാണ് ഒഴിവ്.
യോഗ്യത: കുറഞ്ഞത് മൊത്തം 50% മാര്‍ക്കോടെ പത്താം ക്ലാസ് ജയം(10+2 രീതി)/തത്തുല്യം, ബന്ധപ്പെട്ട ട്രേഡില്‍ നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്(എന്‍സിവിടി) അല്ലെങ്കില്‍ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്(എന്‍സിവിടി/എസ്‌സിവിടി).
പ്രായം: 15-24 വയസ്. 2018 ഓഗസ്റ്റ് 16 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും പത്തും വര്‍ഷം ഇളവു ലഭിക്കും. മറ്റ് ഇളവുകള്‍ ചട്ടപ്രകാരം.
തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും വൈദ്യപരിശോധനയുമുണ്ടാകും.
അപേക്ഷാഫീസ്: 100 രൂപ. ഓണ്‍ലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ഫീസില്ല.