Friday
22 Jun 2018

രാജകീയ സമൂഹ വിവാഹത്തിനു സാക്ഷിയായി അറബ് ലോകം

By: Web Desk | Wednesday 14 March 2018 11:02 AM IST

രാജകീയ വിവാഹത്തില്‍ യുഎഇയിലെ ഭരണകര്‍ത്താക്കളുടെ നിറ സാന്നിധ്യം. ഇന്നലെയാണ് സമൂഹ വിവാഹം നടന്നത്. അല്‍ ബയ്ത് മിത്വാഹിദിലായിരുന്നു വിവാഹ ചടങ്ങുകള്‍.167 ജോഡി യുവതി യുവാക്കന്മാരാണ് സമൂഹ വിവാഹത്തിലൂടെ ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഇവരില്‍ ഒരാളായി റാസല്‍ഖൈമ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുമുണ്ടായിരുന്നു.റാസല്‍ഖൈമ കിരീടാവകാശി വിവാഹിതനാകുന്ന മംഗള നിമിഷത്തിന് സാക്ഷ്യം വഹിക്കാനാണ് യുഎഇയിലെ രാജകുടുംബത്തിലെ അംഗങ്ങളും എത്തിയത്.

ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ,അബുദാബി രാജകുമാരന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.