Thursday
24 Jan 2019

‘അരയാക്കടവില്‍’ ചിത്രീകരണം പൂര്‍ത്തിയായി

By: Web Desk | Saturday 5 May 2018 8:30 PM IST

കെ.എല്‍.ദില്‍ദേവ് ക്രിയേഷന്‍സിന്റെ ബാനറില്‍ കണ്ണങ്കൈ കുഞ്ഞിരാമന്‍ നിര്‍മ്മിച്ച് ഗോപി കുറ്റിക്കോല്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന ‘അരയാക്കടവില്‍’ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ സ്വിച്ചോണ്‍ വിജയരാഘവനാണ് നിര്‍വഹിച്ചത്. കയ്യൂര്‍ കര്‍ഷക സമരത്തിന്റെയും സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെയും പശ്ചാത്തലമൊരുക്കുന്ന ചിത്രത്തിന്റെ കഥ പി.വി.കെ. പനയാലിന്റെതാണ്. മഠത്തില്‍ അപ്പു, പൊടോര കുഞ്ഞമ്പു നായര്‍, ചിരുകണ്ഠന്‍ അബൂബക്കര്‍ എന്നിവരെ 1943 മാര്‍ച്ച് 29ന് രാത്രി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റുന്നതിന്റെ തലേന്നാള്‍ രാത്രി മാര്‍ച്ച് 28ന്റെ കയ്യൂര്‍ ഗ്രാമം. ചരിത്രത്തില്‍ ഇടം തേടാത്ത ആ സംഭവ വികാസമാണ് തികച്ചും വ്യത്യസ്തമായ സിനിമയുടെ അന്വേഷണം…… ചമണീയന്‍ എന്ന തൊണ്ണൂറുകാരന്റെ കഥാപാത്രത്തിന്റെ ഓര്‍മ്മയിലൂടെയാണ് തികച്ചും വികാര വിക്ഷോഭങ്ങളുടെ അനിര്‍വ്വചനീയമായ ആ രാത്രി തിരിച്ചു വരുന്നത്……