Wednesday
26 Sep 2018

അതിരൂപതയിലെ വിവാദമായ ഭുമി വിദഗ്ദ സമിതിയെ നിയോഗിച്ചേക്കും

By: Web Desk | Saturday 13 January 2018 9:46 PM IST

കൊച്ചി: എറണാകൂളം-അങ്കമാലി അതിരൂപതയിലെ വിവാദമായ ഭുമി വില്‍പന അന്വേഷിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിക്കാന്‍ സീറോ മലാര്‍ സിനഡിന്റെ നിര്‍ദേശം.ഭുമി വില്‍പന വിഷയം ദുഖകരമാണെന്നും സിനഡ് വിലയിരുത്തി.വിഷയം പരിഹരിക്കാന്‍ എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാനും പ്രോട്ടോസിഞ്ചല്ലൂസുമായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ സിനഡ് നിയോഗിച്ചു.ഭൂമി വില്‍പന വിഷയത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നേരത്തെ അതിരൂപതിയലെ വൈദിക സമിതി സിനഡിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിനഡ് മാര്‍ മാത്യു മൂലക്കാട്ടിനെ കണ്‍വീനറാക്കി അഞ്ചംഗ മെത്രന്‍ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മെത്രാന്‍ സമിതി വൈദികസമിതിയില്‍ നിന്നടക്കം വിവരങ്ങള്‍ തേടുകയും തുടര്‍ന്ന് ഇത് സിനഡ് മുമ്പാകെ വെയക്കുകയുമായിരുന്നു.ഇതിന്‍മേല്‍ സിനഡ് ചര്‍ച്ച നടത്തിയതിനു ശേഷമാണ് വിദഗ്ദ സമിതിയെ നിയോഗിക്കണമെന്നതടക്കമുളള നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചിരിക്കുന്നത്.

ആഗോള സീറോമലബാര്‍ സഭയുടെ തലവനായ മേജര്‍ ആര്‍ച്ചുബിഷപ്പിന് സഭയുടെ പൊതുവായ കാര്യങ്ങളില്‍ ശ്രദ്ധചെലുത്തേണ്ടത് ആവശ്യമാകയാല്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ സഹായമെത്രാന്മാര്‍ ആ അതിരൂപതയുടെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയും അതിനാവശ്യമായ അധികാരാവകാശങ്ങള്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് അവര്‍ക്ക് ഏല്‍പിച്ചുകൊടുക്കുകയും ചെയ്യണമെന്ന് സിനഡ് നിര്‍ദ്ദേശിച്ചു.അതിരൂപതയിലെ കാനോനിക സമിതികളായ ആലോചനാസമിതി, സാമ്പത്തികകാര്യസമിതി, അതിരൂപതാ കൂരിയ എന്നിവ എത്രയും വേഗം ചേര്‍ന്ന് വസ്തു ഇടപാടില്‍ അതിരൂപതയ്ക്കുണ്ടായിട്ടുള്ള സാമ്പത്തികനഷ്ടങ്ങളും അനുബന്ധപ്രശ്‌നങ്ങളും ശരിയായി വിലയിരുത്തണമെന്നും സിനഡ് നിര്‍ദേശിച്ചു.ഇക്കാര്യങ്ങള്‍ വിശദമായി പഠിച്ച് നഷ്ടപരിഹാരം ഉള്‍പ്പടെ പരിഹാരമാര്‍ഗങ്ങളും ഉചിതമായ നടപടികളും ശുപാര്‍ശ ചെയ്യുന്നതിനായി ഒരു വിദഗ്ദ സമിതിയെ സമയബന്ധിതമായി ചുമതലപ്പെടുത്തണം. ഈ സമിതിയുടെ നിര്‍ദ്ദേശങ്ങളുടെ വെളിച്ചത്തില്‍ ആവശ്യമായ തീരുമാനങ്ങളെടുക്കാന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിനോട് ശുപാര്‍ശചെയ്യണം. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ മേജര്‍ആര്‍ച്ച്ബിഷപ്പിന്റെ സമ്മതത്തോടെ വേണം എടുക്കാന്‍. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ ിനഡ് കമ്മിറ്റിയുടെ സഹായം തേടാവുന്നതാണെന്നും സിനഡ് നിര്‍ദേശിച്ചു.

തിരൂപതാസമിതികള്‍ സുതാര്യമായും കൂട്ടുത്തരവാദിത്വത്തോടെയും സഭാനിയമങ്ങള്‍ക്കനുസൃതം ശരിയായി പ്രവര്‍ത്തിക്കുന്നു എന്നുറപ്പുവരുത്തുക. വൈദിക സമിതി,പാസ്റ്ററല്‍ കൗണ്‍സില്‍ എന്നിവ സമയാസമയങ്ങളില്‍ ചേര്‍ന്ന് അവയുടെ ശരിയായ പ്രവര്‍ത്തനത്തിലൂടെ വൈദികകൂട്ടായ്മയും, വൈദിക-അത്മായബന്ധങ്ങളും ശക്തിെപ്പടുത്താന്‍ ഉതകും വിധം ശരിയായി പ്രവര്‍ത്തിക്കുന്നൂ എന്ന് പ്രോട്ടോ സിഞ്ചല്ലൂസ് ഉറപ്പുവരുത്തണമെന്നും സിനഡ് നിര്‍ദേശിച്ചു.എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഇപ്പോള്‍ സംജാതമായിരിക്കുന്ന ഈ പ്രതിസന്ധിയില്‍ സീറോമലബാര്‍ സിനഡിന് ഏറെ ദഃഖമുണ്ട്്. കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും മനോഭാവത്തോടെ പ്രശ്‌നം പരിഹരിക്കണമെന്നും സിനഡ് നിര്‍ദേശിച്ചു.

 

Related News