Friday
20 Apr 2018

കേസ് തെളിയിക്കാന്‍ ഒരുപാട് തെളിവുകളുടെ ആവശ്യമുണ്ടോയെന്ന് സുപ്രിം കോടതി

By: Web Desk | Monday 16 April 2018 7:10 PM IST

ന്യൂഡല്‍ഹി:

കേസ് തെളിയിക്കാന്‍ ഒരുപാട് തെളിവുകളുടെ ആവശ്യമുണ്ടോയെന്ന് സുപ്രിം കോടതി അന്വേഷണ ഏജന്‍സിയോട് ചോദിച്ചു.

2008 ല്‍ നടന്ന ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വിചാരണയില്‍ 1500 സാക്ഷികളെ നിരത്തിയിരുന്നു. ഇൗ കേസ് കൈകാര്യം ചെയ്യവെയാണ് കോടതി ഇൗ പ്രസ്താവന നടത്തിയത്.

എന്തുകൊണ്ട് എല്ലാവരും അളവില്‍ വിശ്വസിക്കുന്നു?. എല്ലാ കേസിലും 100- 200 പ്രോസിക്യൂഷന്‍ സാക്ഷികള്‍ വീതമുണ്ടാകും. ഇന്നലെയുണ്ടായ അപകടത്തില്‍ 200 സാക്ഷികള്‍ ഉണ്ടായിരുന്നു, പക്ഷേ, അതില്‍ ഒരു ദൃക്സാക്ഷി പോലും ഉണ്ടായില്ല. ഇത്രയധികം സാക്ഷികള്‍ സൃഷ്ടിക്കപ്പെടുന്നതില്‍ ആശ്ചര്യം തോന്നുന്നു, ജസ്റ്റിസ് എകെ ശിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബഞ്ച് പറഞ്ഞു.

ഗുജറാത്തിലെ അഹമ്മദാബാദില്‍ ഒരു മണിക്കൂറിനുള്ളില്‍ 21 സ്ഫോടനങ്ങളിലായി 56 പേര്‍ കൊല്ലപ്പെടുകയും 220 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തില്‍ 930 സാക്ഷികളെ വിചാരണ കോടതി ചോദ്യം ചെയ്തിരുന്നു. കൂടാതെ, കൂടുതല്‍ പേര്‍ പൊലീസിന്‍റെ അന്വേഷണ പരിധിയിലുണ്ട്.

ഇൗ കേസുകളില്‍ ഇത്രയും സാക്ഷികളെ പരിശോധിക്കേണ്ട ആവശ്യം ശരിക്കുമുണ്ടോയെന്ന് സുപ്രിം കോടതി ഗുജറാത്ത് പൊലീസ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്തയോട് ചോദിച്ചു.

257 സാക്ഷികളെ പരിശോധനയ്ക്കായി കൊണ്ടുവന്നെങ്കിലും അതില്‍ 175 സാക്ഷികള്‍ മാത്രമേ പ്രധാന സാക്ഷികളായുള്ളു.

2008 ജൂലൈ 26 ന് അഹമ്മദാബാദില്‍ ഉണ്ടായ സ്ഫോടനത്തില്‍ 15 ബോംബുകള്‍ കണ്ടെത്തിയിരുന്നു.

അതുമായി ബന്ധപ്പെട്ട് 90 പേര്‍ക്കെതിരെ കേസെടുക്കുകയും 84 പേരെ അറസ്റ്റുചെയ്യുകയും ചെയ്തു. അതില്‍ 10 പേര്‍ ഒളിവിലാണ്. അറസ്റ്റിലായ 84 പേരില്‍ രണ്ടുപേര്‍ക്ക് ജാമ്യം കിട്ടി, റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Related News