Wednesday
23 Jan 2019

കരസേന മേജറും ജവാനും കൊല്ലപ്പെട്ടു

By: Web Desk | Friday 11 January 2019 10:37 PM IST

ശ്രീനഗര്‍:

ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില്‍ ഐഇഡി സ്‌ഫോടനത്തില്‍ കരസേന മേജറും ജവാനും കൊല്ലപ്പെട്ടു. രജൗരി ജില്ലയിലെ നൗഷേര സെക്ടറിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

നിയന്ത്രണ രേഖയില്‍ പട്രോളിംഗ് നടത്തുന്ന സൈനികരെ ലക്ഷ്യംവച്ച് തീവ്രവാദികള്‍ സ്ഥാപിച്ച ഐഇഡികളാണ് പൊട്ടിത്തെറിച്ചത്. പട്രോളിങ്ങിനിടെ സൈനികര്‍ അബദ്ധത്തില്‍ ഇതില്‍ ചവിട്ടുകയായിരുന്നു. പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related News