Wednesday
19 Dec 2018

ബുലന്ദ്‌ഷെഹര്‍ കലാപത്തിനിടെ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിനെ കൊലപ്പെടുത്തിയത് സൈനികൻ ?

By: Web Desk | Friday 7 December 2018 5:05 PM IST

ബുലന്ദ്‌ഷെഹര്‍ കലാപത്തിനിടെ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ കൊല്ലപ്പെട്ട കേസില്‍ നിര്‍ണ്ണായക വിവരങ്ങൾ ലഭിച്ചതായി വിവരം . സുബോധ്കുമാറിനെ വെടിവെച്ചത് സൈനികനായ ജിതേന്ദ്ര ഫൗജി എന്ന  ജീത്തു ഫൗജി ആണെന്ന  സൂചന. കലാപകാരികളുടെ ദൃശ്യങ്ങൾ പരിശോധിച്ച  അന്വേഷണ സംഘം ഈ  സൈനികൻ ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കുകയാണ്. ജിത്തുവിനെ തേടി പോലീസ് ജമ്മു കാശ്മീരിലേക്ക് തിരിച്ചു. ഇന്ന് തന്നെ അറസ്റ്റ് ഉണ്ടായെക്കുമെന്നാണ് സൂചന.

കലാപവുമായി  ബന്ധപ്പെട്ട പല വീഡിയോ ക്ലിപ്പിങ്ങിലും ജിത്തുവിനെ കാണാമത്രേ.  ഗുണ്ടകള്‍ പൊലീസിനെതിരെ പുറത്തുവിട്ട വീഡിയോയും ഇന്‍സപെക്ടര്‍ സുബോധ് കുമാര്‍ സിങ് വെടിയേറ്റ് കിടക്കുന്ന വീഡിയോയും ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. ഇരു വീഡിയോകളിലും ജിത്തു ഫൗജിയുടെ സാന്നിധ്യം ഉണ്ട്.

ജിത്തു  പോലീസ് ഉദ്യോഗസ്ഥനായ സുബോധ് കുമാര്‍ വെടിയേറ്റു കിടക്കുന്ന വീഡിയോയില്‍ തൊട്ടടുത്ത്  നില്‍പ്പുണ്ട്. ഈ സാഹചര്യത്തിലാണ് സുബോധ് കുമാറിനെ വെടിവെച്ചത് ജിത്തു ഫൗജി ആണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്. കൂടാതെ കൊലപാതകം നടന്ന ദിവസം തന്നെ ജിത്തു ശ്രീനഗറിലേക്ക് മടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.

ഇതിനിടെ  ബുലൻഡ്ഷെഹർ സംഭവം ആള്‍ക്കൂട്ട ആക്രമണമല്ല.  പോലീസുകാരന്റെ കൊലപാതകം ആകസ്‌മിക സംഭവമാണെന്നും പ്രതികളെ നിയമത്തിനു മുന്നില്‍ എത്തിക്കുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു.

Related News