Sunday
16 Dec 2018

സ്ട്രീറ്റ് ലൈറ്റുകള്‍ മാറും; 2020കളില്‍ ചൈനയ്ക്ക് വെളിച്ചം നല്‍കുന്നത് കൃത്രിമ ചന്ദ്രന്‍

By: Web Desk | Thursday 18 October 2018 5:19 PM IST

ബീജിങ്: ചൈനീസ് നിരത്തുകളില്‍ രാത്രി വെളിച്ചം പകരാന്‍ കൃത്രിമ ചന്ദ്രന്‍ എത്തുമെന്ന് ചൈനീസ് ശാസ്ത്രലോകം. 10-80 കിലോമീറ്റര്‍ ദൂരത്തില്‍ വെളിച്ചം അനായാസം പകരാന്‍ കഴിവുള്ള ചന്ദ്രന്റെ വരവ് വര്‍ഷങ്ങളായുള്ള കണ്ടുപിടിത്തത്തിന്റെ ഫലമാണെന്നും ശാസ്ത്രലോകം അറിയിച്ചു.

ഭൂമിക്ക് മുകളില്‍ കണ്ണാടിച്ചില്ലുകൊണ്ടുള്ള ഒരു നെക്ലെസ് തൂക്കിയതിനു സമാനമുള്ള സൗന്ദര്യമാണ് ഈ കാഴ്ച നല്‍കുകയെന്ന് ഈ ഐഡിയയെ ഫ്രെഞ്ച് കലാകാരന്‍ വിശേഷിപ്പിച്ചതായി ഇതിന്റെ ഉപജ്ഞാതാവ് വൂ ഷുങ്‌ഫെങ് പറഞ്ഞു. ഇല്യൂമിനേഷന്‍ സാറ്റ്‌ലൈറ്റ് വഴിയാകും ഇത് സാധ്യമാകുക.