Monday
22 Jan 2018

ആര്‍.ബി.ഐയെ ഓര്‍ത്ത് ലജ്ജിക്കുന്നു: ചിദംബരം

By: Web Desk | Thursday 31 August 2017 8:37 AM IST

ന്യൂഡല്‍ഹി: നിരോധിച്ച നോട്ടുകളിൽ 99 ശതമാനവും തിരിച്ചെത്തിയതിനു പിന്നാലെ ആര്‍.ബി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനമന്ത്രി പി ചിദംബരം. ആര്‍.ബി.ഐയെ ഓര്‍ത്ത് ലജ്ജ തോന്നുന്നു ചിദംബരം ട്വിറ്ററില്‍ കുറിച്ചു.കള്ളപ്പണം വെളുപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്ത്രമായിരുന്നോ നോട്ട് അസാധുവാക്കൽ നടപടി? നോട്ടുകൾ മാറ്റിയെടുക്കാനുള്ള നെട്ടോട്ടത്തിനിടെ 104 പേർ മരിക്കാനിടയാക്കിയതിന് പ്രധാനമന്ത്രി മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിരോധിച്ച 1000, 500 രൂപാ നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നവംബര്‍ 8ന് നോട്ട് നിരോധനം പ്രഖ്യാപിച്ച് 10 മാസത്തിന് ശേഷമാണ് റിസര്‍വ് ബാങ്ക് കണക്കുകള്‍ പുറത്തുവിടുന്നത്.

 

Related News