Friday
21 Sep 2018

ഏഷ്യന്‍ പെയിന്റ്‌സിന്റെ അള്‍ട്ടിമ പ്രൊട്ടക് വിപണിയില്‍

By: Web Desk | Wednesday 10 January 2018 7:33 PM IST

കൊച്ചി : അക്രിലിക് ഫൈബര്‍ സാങ്കേതികവിദ്യയോടുകൂടിയ പുതിയ അള്‍ട്ടിമ പ്രൊട്ടക് പെയിന്റ്, ഏഷ്യന്‍ പെയിന്റ്‌സ് വിപണിയിലെത്തിച്ചു. പായലിനേയും പൂപ്പലിനേയും വിള്ളലിനേയും പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് അക്രലിക് ഫൈബര്‍ സാങ്കേതികവിദ്യ.
തികച്ചും പരിസ്ഥിതി സൗഹൃദപരമായ അക്രിലിക് ഫൈബര്‍ സാങ്കേതികവിദ്യ, പെയിന്റിന് കരുത്തും പ്രതലത്തിന് മൃദുത്വവും നല്‍കുന്നു. ഏതു ശക്തമായ മഴയേയും അതിജീവിക്കാനുള്ള കരുത്തും അള്‍ട്ടിമ പ്രൊട്ടക്കിനുണ്ട്.
വീടിന് ദീര്‍ഘകാലത്തെ പരിരക്ഷയാണ് പുതിയ അള്‍ട്ടിമ പ്രൊട്ടക് ഉറപ്പു നല്‍കുന്നത്. 10 കൊല്ലത്തെ വാറന്റിയും 6 കൊല്ലത്തെ വാട്ടര്‍ – പ്രൂഫിങ്ങ് വാറന്റിയുമാണ് കമ്പനിയുടെ മറ്റൊരു വാഗ്ദാനം.

Related News