Monday
25 Sep 2017

പതജ്ഞലി കഴിച്ച ദുരിതബാധിതര്‍ക്ക് വിഷബാധ; രാംദേവ് പ്രതിക്കൂട്ടില്‍

By: Web Desk | Wednesday 13 September 2017 7:56 PM IST

ഗുവാഹത്തി: കാലാവധി കഴിഞ്ഞ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തതിന് ബാബാ രാംദേവിന്റെ പതജ്ഞലി പ്രതിക്കൂട്ടില്‍. ജ്യൂസ്, പാല്‍പ്പൊടി തുടങ്ങിയ പതജ്ഞലി ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ അസമിലെ വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്തുവെന്നതിലാണ് ബാബാ രാംദേവ്‌ വെട്ടിലായത്.  ഓഗസ്റ്റ് 30ന് വിതരണം ചെയ്ത ഭക്ഷ്യപദാര്‍ഥങ്ങള്‍ കഴിച്ചാണ് ദുരിതബാധിതര്‍ അസുഖബാധിതരായതെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഡാബര്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളെ പരിഹാസ്യമായ രീതിയില്‍ തങ്ങളുടെ ടിവി പരസ്യത്തില്‍ അവതരിപ്പിച്ചതിനെതിരെയുള്ള നിയമക്കുരുക്കില്‍ അകപ്പെട്ടതിന് തൊട്ടുപിന്നാലെയാണിത്. ദുരിത ബാധിത മേഖലയില്‍ പതജ്ഞലിയുടെ ഭക്ഷ്യപാര്‍ക്ക് നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പതജ്ഞലിയുടെ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ കഴിച്ചവര്‍ വിഷബാധയേറ്റത്.