Saturday
18 Nov 2017

യമുനാനദിയില്‍ ബോട്ട് മുങ്ങി 15 മരണം

By: Web Desk | Thursday 14 September 2017 10:45 AM IST

ലക്‌നോ: യമുനാ നദിയില്‍ ബോട്ട് മുങ്ങി 15 മരണം. ഉത്തര്‍പ്രദേശിലെ ബാഗ്പതിയിലാണ് അപകടം നടന്നത്. ബോട്ടിൽ 60 ഓളം പേരുകൾ ഉണ്ടായിരുന്നതായി കരുതുന്നു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
12 പേരെ രക്ഷപെടുത്തി. കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

ഇന്ന് രാവിലെ ഉത്തര്‍പ്രദേശിന്റെ സമീപ സംസ്ഥാനമായ ബീഹാറില്‍ ഗംഗ നദിയില്‍ ആറു പേര്‍ മുങ്ങിമരിച്ചിരുന്നു. മറാഞ്ചിയിലായിരുന്നു അപകടം.