Thursday
15 Nov 2018

എടിഎമ്മില്‍ രണ്ടായിരം രൂപയുടെ വ്യാജ നോട്ടുകള്‍

By: Web Desk | Sunday 29 April 2018 4:43 PM IST

കാണ്‍പൂര്‍:

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ എടിഎമ്മില്‍ നിന്നും രണ്ടായിരം രൂപയുടെ വ്യാജ നോട്ടുകള്‍. പ്രശാന്ത് മൗര്യയ്ക്കാണ് കീറിയ രണ്ടായിരത്തിന്‍റെ ആറ് നോട്ടുകള്‍ കിട്ടിയത്. ശനിയാഴ്ചയാണ് സംഭവം, പൊലീസ് പറഞ്ഞു.

അടിയന്തിരമായി പൈസ അടയ്ക്കേണ്ട ആവശ്യത്തിനാണ് എടിഎമ്മില്‍ നിന്ന് പൈസ എടുത്തത്. പക്ഷേ, എടിഎമ്മില്‍ നിന്നും കിട്ടിയത് കീറയതും വ്യാജവുമായ നോട്ടുകളാണ്, മൗര്യ പറഞ്ഞു.

പരാതി നല്‍കിയതിനെ തുടര്‍ന്ന്, പൊലീസ് കേസ് എടുക്കുകയും എടിഎം സീല്‍ ചെയ്യുകയും ചെയ്തു.

Related News