Saturday
15 Dec 2018

കൊരട്ടിയിലെ എടിഎം കവര്‍ച്ചയ്ക്കു പിന്നാലെ ഇരുമ്പനത്തും എടിഎം തകര്‍ത്ത് 25 ലക്ഷം കവർന്നു

By: Web Desk | Friday 12 October 2018 12:21 PM IST

കൊച്ചി: കൊരട്ടിയിലെ എടിഎം കവര്‍ച്ചയ്ക്കു പിന്നാലെ തൃപ്പൂണിത്തുറ ഇരുമ്പനത്തും വന്‍ എടിഎം കവര്‍ച്ച. ഇരുമ്പനത്തെ എസ്ബിഐ എടിഎം തകര്‍ത്ത് 25 ലക്ഷം രൂപയാണ് കവര്‍ന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

നേരത്ത, കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ എടിഎം തുരന്ന് 10 ലക്ഷം രൂപ കവര്‍ന്നിരുന്നു. രണ്ട് കവര്‍ച്ചകളേക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. കൊരട്ടിയിൽ പുറത്തെ ക്യാമറയിൽ സ്‌പ്രേ പെയിന്റ് അടിച്ച നിലയിലാണ്. എന്നാൽ അകത്തെ ക്യാമറയിൽ ദൃശ്യം വ്യക്തമാണ്. രണ്ടു പേരാണ് ക്യാമറയിലുള്ളത്. ഇതിൽ ഒരാൾ കോട്ടയത്തു എടിഎം കവർച്ചയിൽ ഉൾപ്പെട്ടയാളാണെന്നും  സംശയമുണ്ട്.  രണ്ട്‌  കവർച്ചക്കുപിന്നിലും ഒരു സംഘമാകാനുള്ള സാധ്യത പോലീസ് പരിശോധിക്കുന്നു.

Related News