Thursday
22 Feb 2018

കുരീപ്പുഴയ്ക്ക് എതിരായ ആക്രമണം; എഐവൈഎഫ് പ്രതിഷേധം സംഘടിപ്പിച്ചു

By: Web Desk | Tuesday 6 February 2018 9:44 PM IST

ആലപ്പുഴ: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കൊല്ലത്തുവെച്ചുണ്ടായ ആര്‍ എസ് എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് എ ഐ വൈ എഫിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു. ആലപ്പുഴ നഗരത്തില്‍ ടി വി സ്മാരകത്തില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എസ് എം ഹുസൈന്‍, നേതാക്കളായ കെ എസ് ജയന്‍, ഇ ഇസഹാക്ക്, ബി ഷംനാദ്, വെങ്കിടേഷ്, സത്താര്‍, അഖില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. പ്രതിഷേധയോഗം പി എസ് എം ഹുസൈന്‍ ഉദ്ഘാടനം ചെയ്തു.
എരമല്ലൂരില്‍ നടന്ന പോരാട്ട സന്ധ്യയില്‍ പി മനോജ്കുമാര്‍ അധ്യക്ഷനായി. സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ പ്രൊഫ. തോമസ് വി പുളിക്കന്‍ ഉദ്ഘാടനം ചെയ്തു. ഗീത തുറവൂര്‍, പി സി കെ വല്ലേത്തോട്, വിനയന്‍ എരമല്ലൂര്‍, എരമല്ലൂര്‍ ഷണ്‍മുഖന്‍, പി എ അമല്‍ എന്നിവര്‍ സംസാരിച്ചു. ചാരുംമൂടില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ വി പി സ്വരാജ് അധ്യക്ഷത വഹിച്ചു. എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി അനുശിവന്‍ ഉദ്ഘാടനം ചെയ്തു. എം അമ്പാടി, സിനുഖാന്‍ എന്നിവര്‍ സംസാരിച്ചു. കായംകുളത്ത് സംസ്ഥാന കമ്മിറ്റി അംഗം എ ശോഭ ഉദ്ഘാടനം ചെയ്തു. ഉണ്ണി ജെ വാര്യത്ത് അധ്യക്ഷത വഹിച്ചു. ശ്രീകുമാര്‍ താമരശ്ശേരി, ജലീല്‍ എസ് പെരുമ്പളത്ത്, ബിലാല്‍ എന്നിവര്‍ സംസാരിച്ചു. പൂച്ചാക്കലില്‍ ബിനീഷ് അധ്യക്ഷത വഹിച്ചു. പി എസ് ഫൈസല്‍ ഉദ്ഘാടനം ചെയ്തു. സജീര്‍ എസ്, ദീപിഷ്, ജിതീഷ് തൃച്ചാറ്റുകുളം എന്നിവര്‍ സംസാരിച്ചു. കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആര്‍ എസ് എസ് നടത്തിയ ആക്രമണം പ്രതിഷേധാര്‍ഹമാണെന്നും കവികളേയും ബുദ്ധിജീവികളേയും തോക്കുകൊണ്ട് നേരിടുന്ന സംഘപരിവാര്‍ ശ്രമത്തെ എന്തുവിലകൊടുത്തും ചെറുക്കുമെന്നും എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. സി എ അരുണ്‍കുമാറും സെക്രട്ടറി ടി ടി ജിസ്‌മോനും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Related News