Sunday
22 Oct 2017

ചൈന ഓസ്‌ട്രേലിയന്‍ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി

By: Web Desk | Thursday 12 October 2017 6:32 PM IST

ഓസ്‌ട്രേലിയന്‍ പ്രതിരോധ  രഹസ്യങ്ങള്‍ ചോര്‍ത്തി. ചൈനയെ സംശയം. ഓസ്‌ട്രേലിയയുടെ എഫ്-35സ്റ്റേല്‍ത്ത് ഫൈറ്റര്‍ ,പി-എട്ട് നിരീക്ഷണ വ്യോമപദ്ധതികളാണ് ചോര്‍ത്തിയത്. ഓസ്‌ട്രേലിയന്‍ സിഗ്നല്‍സ് ഡയറക്ട്രേറ്റ് ആണ് വിവരം പുറത്തുവിട്ടത്. പ്രതിരോധ കരാറുൂകാരന്‍ ആണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇത് ചൈനീസ് ഹാക്കര്‍മാര്‍ വ്യാപകമായി ഉപയോഗിക്കുന്ന ചൈനാ ചോപ്പര്‍ സംവിധാനമാണെന്നതാണ് ചൈനയാണിതിനുപിന്നിലെന്ന് സംശയിക്കാന്‍ കാരണം. 30 ജിബി നിര്‍ണായക വിവരങ്ങളാണ് ചോര്‍ന്നത്. വിവരങ്ങള്‍ ചോര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് അധികൃതര്‍ വിവരമറിയുന്നത്. വിമാനങ്ങളുടെ പദ്ധതി രഹസ്യങ്ങള്‍ക്കൊപ്പം പുതിയ കപ്പലിന്‌റെ ഒരു വയര്‍ഫ്രെയിം ചിത്രവും നഷ്ടപ്പെട്ടിട്ടുണ്ട്. ശതകോടികളുടെ ആയുധപദ്ധതിയിലുള്‍പ്പെട്ട ഓസ്‌ട്രേലിയന്‍ പദ്ധതികള്‍ ഇതുമായി ബന്ധപ്പെട്ട സൈബര്‍ കുറ്റവാളികളുടെ ഇഷ്ടലക്ഷ്യമാണ്.