Wednesday
22 Aug 2018

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: നദാല്‍ ക്വാര്‍ട്ടറില്‍

By: Web Desk | Sunday 21 January 2018 10:49 PM IST

 

  • ക്വാര്‍ട്ടറില്‍ മാരിന്‍ ചിലിച്ച് എതിരാളി

മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍. നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ അര്‍ജന്റീനയുടെ ഡിയാഗോ ഷ്വാര്‍ട്ട്‌സ്മാനെയാണ് നദാല്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3, 6-7, 6-3, 6-3. ക്വാര്‍ട്ടറില്‍ ആറാം സീഡ് മാരിന്‍ ചിലിച്ചാണ് നദാലിന്റെ എതിരാളി.

സ്‌പെയിന്റെ കരാനൊ ബുസ്റ്റയെ തോല്‍പ്പിച്ചാണ് ചിലിച്ച് ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 6-7, 6-3, 7-6, 7-6.

വനിതകളിലെ രണ്ടാം സീഡ് കരോളിന്‍ വോസ്‌നിയാക്കി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്നു. റോഡ് ലാവര്‍ അരീനയില്‍നടന്ന മത്സരത്തില്‍ സ്ലോവാക്യന്‍ താരം മഗ്ദലീന റിബറിക്കോവയെ പരാജയപ്പെടുത്തിയാണ് വോസ്‌നിയാക്കി അവസാന എട്ടില്‍ കടന്നത്.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഡാനിഷ് താരത്തിന്റെ വിജയം.

ആദ്യ സെറ്റ് 6-3 ന് സ്വന്തമാക്കിയ വോസ്‌നിയാക്കി രണ്ടാം സെറ്റില്‍ ഒരു ഗെയിംപോലും എതിരാളിക്ക് അനുവദിച്ചില്ല. സ്‌കോര്‍: 6-3, 6-0.ക്വാര്‍ട്ടറില്‍ കാര്‍ള സുവാരസ് നവോരയാണ് വോസ്‌നിയാക്കിയുടെ എതിരാളി.