Tuesday
11 Dec 2018

ഓസ്ട്രേലിയയിലെ ആദ്യ സ്വവര്‍ഗ്ഗ വിവാഹം

By: Web Desk | Sunday 17 December 2017 3:14 PM IST

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ആദ്യമായി നിയമാനുസൃതമായി വിവാഹം കഴിച്ച് രണ്ട് ലെസ്ബിയന്‍ ദമ്പതികള്‍. ഓസ്ട്രേലിയയില്‍ സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കിക്കൊണ്ടുള്ള ബില്ലിന് അംഗീകാരം ലഭിച്ചതിന് ശേഷമുള്ള ഓസട്രേലിയയിലെ ആദ്യ വിവാഹമാണിത്.

സിഡ്‌നി ദമ്പതികളായ ലോറന്‍ പ്രൈസ്, എമി ലേക്കര്‍ എന്നിവര്‍ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാനിധ്യത്തിൽ  വിവാഹം കഴിച്ചത്.

മെല്‍ബണ്‍ ദമ്പതികളായ ആമി, എലിസ് മക്‌ഡൊണാള്‍ഡ് എന്നിവരാണ് പുതിയ നിയമപ്രകാരം വിവാഹിതരായ ആദ്യ ഗേ ദമ്പതികള്‍.

ഏകദേശം ഇരുപതോളം രാജ്യങ്ങളില്‍ സ്വവര്‍ഗ വിവാഹം നിയമാനുസൃതമാണ്. ഇതില്‍ 16 രാജ്യങ്ങളും യുറോപ്പിലാണുള്ളത്.