Thursday
21 Sep 2017

പ്രതിഷേധ റാലിക്ക് നേരെ ആക്രമണം:3 മരണം

വാഷിംഗ്ടൺ: അമേരിക്കയിലെ വിർജീനിയയിൽ വെളുത്ത വർഗക്കാര്‍ നടത്തിയ പ്രതിഷേധ റാലിക്ക് നേരെ ആക്രമണം. വിർജീനിയയിലെ ഷാർലറ്റ് വില്ലയിലാണ് അപകടം നടന്നത്. റാലിയിൽ ഉണ്ടായ  വെടിവെപ്പിൽ മൂന്നുപേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളക്കാരുടെ ചരിത്രം പറയുന്ന പ്രതിമകൾ നീക്കം ചെയ്യുന്നതിനെതിരെ ആയിരുന്നു പ്രതിഷേധ റാലി സംഘടിക്കപ്പെട്ടത്.യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപം ഇതിനെ ഒരു ഭീകര സംഭവം എന്ന് വിശേഷിപ്പിച്ചു.ഇടുങ്ങിയ റോഡിലൂടെ വന്ന പ്രതിഷേധക്കാരുടെ മേല്‍ വാഹനം ബോധപൂർവ്വം കയറ്റുകയായിരുന്നതായി ദൃക്‌സാക്ഷികൾ വ്യക്തമാക്കി. വംശീയ വിദ്വേഷങ്ങളെയും അതിന്റെ പേരിൽ ഉണ്ടാകുന്ന […]

മേധ സമരം അവസാനിപ്പിച്ചു

അഹ്മദാബാദ്: സർദാർ സരോവർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്താനുള്ള സർക്കാർ നീക്കത്തിനെതിരെ സാമൂഹിക പ്രവർത്തക മേധ പട്കർ 17 ദിവസമായി തുടരുന്ന നിരാഹാരം അവസാനിപ്പിച്ചു. നർമദ അണക്കെട്ട് വിരുദ്ധ സമരമുന്നണിയായ നർമദ ബച്ചാവോ ആന്ദോളൻ അനുബന്ധ സംഘടനകളുടെ ആവശ്യപ്രകാരമാണ് മേധാ സമരം, അവസാനിപ്പിച്ചത്. മേധ ഇപ്പോൾജയിലിലാണ്. അവിടെയെത്തിയാണ് വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് 15 പേരടങ്ങിയ സംഘം സമരത്തിൽനിന്ന് പിന്മാറാൻ ആവശ്യപ്പെട്ടത്. ആരോഗ്യനില തീരെ വഷളായ സാഹചര്യത്തിലായിരുന്നു നിർദേശം

ഉജ്ജ്വലം, ഗംഭീരം; എഐഎസ്എഫ് സമ്മേളനത്തിന് തുടക്കമായി

  കണ്ണൂര്‍: വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ കരുത്ത് വിളംബരം ചെയ്യുന്ന പ്രകടനത്തോടെ എഐഎസ്എഫ് 43-ാം സംസ്ഥാന സമ്മേളനം ആരംഭിച്ചു. ഓഗസ്റ്റ് 15 വരെ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ ജില്ല കേന്ദ്രീകരിച്ച് നടന്ന വിദ്യാര്‍ഥിറാലിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ആസാദി മുദ്രാവാക്യമുയര്‍ത്തി പുതിയ ആവേശസ്മൃതി തീര്‍ത്തു. കയ്യൂര്‍ സമരസേനാനി ചൂരിക്കാടന്‍ കൃഷ്ണന്‍നായരുടെ സ്മൃതിമണ്ഡപത്തില്‍ നിന്നാരംഭിച്ച പതാകജാഥയും പാമ്പാടി നെഹ്‌റു കോളജ് സമരകേന്ദ്രത്തില്‍ നിന്നാരംഭിച്ച ബാനര്‍ ജാഥയും തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നിന്നാരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണസന്ദേശജാഥയും കണ്ണൂര്‍ എസ് എന്‍ പാര്‍ക്കില്‍ സംഗമിച്ചതിന് […]

ഭോപ്പാൽ തീവണ്ടി സ്ഫോടനം: പ്രതികൾ ഐഎസ് ക്യാംപിലേക്ക് രക്ഷപെടാൻ ശ്രമിച്ചു

ഭോപ്പാൽ തീവണ്ടി സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾ ബംഗാൾ വഴി പശ്ചിമേഷ്യയിലെ ഐഎസ് ക്യാമ്പിലേക്ക് രക്ഷപെടാൻ ശ്രമിച്ചിരുന്നുവെന്ന് എൻഐഎ. തീവ്ര വാദ പ്രവർത്തങ്ങളിൽ ഏർപ്പെടുന്നതിനുള്ള പരിശീലനത്തിനു വേണ്ടിയാണു അവർ രക്ഷപെടാൻ ശ്രമിച്ചതെന്ന് എൻഐഎ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച അന്വേഷണറിപ്പോർട്ടിൽ പറയുന്നു. അന്വേഷണ ചുമതല എൻഐഎയ്ക്ക് ആയിരുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളെ ചോദ്യം ചെയ്യവെയാണ്‌ അവർ ഐഎസ്‌ ക്യാമ്പിലേക്ക് രക്ഷപെടാൻ ശ്രമിച്ചിരുന്നുവെന്ന വിവരം എൻഐഎ യ്ക്ക് ലഭിച്ചത്. മാർച്ച് 7 ന് രാവിലെ ജാബ്രി റെയിൽവേ […]

മസ്കറ്റ്-ഇന്ത്യ വിമാനത്തിൽ നിന്നും സ്വർണം പിടികൂടി

ഒമാൻ: മസ്കറ്റ്-ഇന്ത്യ വിമാനത്തിൽ നിന്നും സ്വർണം പിടികൂടി. ശനിയാഴ്ചയാണ് ഇന്ത്യൻ കസ്റ്റംസ് ഉദ്യോഗസ്ഥർ രണ്ടു കിലോഗ്രാം ഭാരമുള്ള 17 സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടിയത്. മസ്കറ്റിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി 10.30-ന് മസ്കറ്റിൽ നിന്നും പുറപ്പെട്ട വിമാനം ശനിയാഴ്ച പുലർച്ചെ 3.50 നാണ് തിരുവനന്തപുരത്തെത്തിയത് .

ഒമാനിലെ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന തുകയില്‍ വന്‍ വര്‍ധനവ്

സാമ്പത്തികമാന്ദ്യത്തിനിടയിലും പ്രവാസികള്‍ നാട്ടിലേക്ക് അയച്ച തുകയില്‍ 30% വര്‍ധനവുണ്ടായതായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍. ചരിത്രത്തിലെതന്നെ ഏറ്റവും പ്രയാസകരമായ സാമ്പത്തിക കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇവിടെ ജോലിചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും, നാട്ടിലേക്ക് അയക്കുന്ന തുക യഥാര്‍ത്ഥത്തില്‍ വര്‍ഷംതോറും വര്‍ദ്ധിച്ചുവരികയാണ്. അഞ്ചുവര്‍ഷത്തിനിടയില്‍ ഒരു ബില്ല്യന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. സാമ്പത്തികരംഗത്ത് നല്ലൊരു വാര്‍ത്തയാണിതെന്ന് സാമ്പത്തിക വിധഗ്ദര്‍ വിശ്വസിക്കുന്നു. രാജ്യത്ത് എത്തുന്ന ബ്ലൂ കോളര്‍ ജീവനക്കാരുടെ എണ്ണത്തിലുള്ള വര്‍ധനവും, അവര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ വലിയപങ്ക് അവര്‍ നാട്ടിലേക്ക് അയക്കുന്നുവെന്നുള്ളതും ഇതിനുകാരണമാകുന്നു. ഒമാനിലെ […]

വീണ്ടും മരണക്കളി; പത്താംക്ലാസ് വിദ്യാർത്ഥി ആത്മഹത്യചെയ്തു

ബ്ലൂവെയിൽ ഗെയിമിലൂടെ പത്താംക്ലാസ് വിദ്യാർത്ഥിയ്ക്ക് ജീവൻ നഷ്ടമായി. പശ്ചിമബംഗാളിൽ മിഡ്‌നാപ്പൂർ ജില്ലയിലാണ് ആത്മഹത്യ റിപ്പോർട്ട് ചെയ്തത്. പത്താം ക്ലാസ് വിദ്യാർഥിയായ അങ്കൻ ദേയ് ആണ് ആത്മഹത്യചെയ്തത്. അങ്കൻ ബ്ലൂവെയിൽ കളിക്കുന്നുണ്ടെന്ന് അവന്റെ സുഹൃത്ത് പറഞ്ഞതായാണ് വിവരം. കഴിഞ്ഞയാഴ്ച മുംബൈയിലും മധ്യപ്രദേശിലും വിദ്യാർഥികൾ ബ്ലൂ വെയിൽ ഗയിം കളിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഒരാൾ കഴിഞ്ഞ മാസം മുംബൈയിലും കൊല്ലപ്പെട്ടിരുന്നു. 50 ലെവലുകളുള്ള ഗെയിമിനൊടുവിൽ ആത്മഹത്യ ചെയ്യാൻ ആവശ്യപ്പെടും. ഇതാണ് കളിക്കുന്നവർ ആത്മഹത്യ ചെയ്യുന്നതിന് പിന്നിൽ.ചൈന, യുണൈറ്റഡ് സ്റ്റേറ്റ്സ്, തുടങ്ങിയ […]

115 വർഷത്തിനു ശേഷം ബഹറിൻ തിളയ്ക്കുന്നു

കൊടുംചൂടില്‍ വെന്തുരുകുകയാണ് ഗള്‍ഫ് നാടുകള്‍. പലയിടങ്ങളിലും ചൂട് 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു. കത്തിയാളുന്ന ചൂടിനൊപ്പം പൊടിക്കാറ്റ് കൂടിയാവുന്നതോടെ ആളുകള്‍ക്ക് പുറത്തിറങ്ങുക ഏറെ പ്രയാസം. പുറത്തുള്ള ശക്തമായ ചൂട് കാരണം എയര്‍ കണ്ടീഷണറുകള്‍ക്ക് പോലും തണുപ്പ് നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണ്. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ അവസ്ഥയാണ് ഏറെ കഷ്ടം. ബഹ്‌റൈനില്‍ ആണ് റെക്കോഡ് ചൂട് അനുഭവപ്പെടുന്നത് . 45 ഡിഗ്രിയാണ് ചൂടെങ്കിലും 115 കൊല്ലത്തിനിടയില്‍ ആദ്യമായാണ് ഇത്രയധികം ചൂട് കൂടുന്നതെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. പൊതുവെ 40 ഡിഗ്രിയില്‍ […]

ആഭരണമില്ലാതെ, ചമയങ്ങളില്ലാതെ തസ്‌നിം; മോടികൂട്ടാൻ മുത്തശ്ശിയുടെ പഴയ കോട്ടൻ സാരി

മാസങ്ങളും ആഴ്ചകളും എടുത്താണ് ചിലർ വിവാഹത്തിനൊരുങ്ങുന്നത്. വിവാഹ നിശ്ചയം മുതൽ ചിലവുകൾ ആരംഭിക്കുകയായി. പിന്നീട് വിവാഹ ഷോപ്പിങ്ങ്, കല്യാണം വിളി, സ്റ്റേജ്, ഭക്ഷണം എന്നിവയ്ക്ക് പുറമേ, ന്യൂജെൻ ചടങ്ങുകളായ, ഹൽദി, മെഹന്ദി,സംഗീത്, റിസപ്ഷൻ, വധുവിനെയും വരനേയും ആനയിക്കാൻ പ്രത്യേക സംഘങ്ങൾ, നൃത്തം, പാട്ട്…അങ്ങനെ നീണ്ടുപോകുന്നു ആഘോഷങ്ങളുടെ പട്ടിക. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു തസ്‌നിം ജാറയുടെ വിവാഹം. സ്വർണാഭരണങ്ങളില്ല, മുഖത്ത് ചായങ്ങളില്ല, വില കൂടിയ വിവാഹ വസ്ത്രങ്ങളില്ല. പകരം വിവാഹത്തിന് ധരിച്ചത് മുത്തശ്ശിയുടെ പഴയ കോട്ടൻ ഒരു […]

ഇന്തോനേഷ്യയിലെ സുമാത്രയിൽ ശക്തമായ ഭൂചലനം

ഇന്തോനേഷ്യയിലെ സുമാത്രയിൽ ശക്തമായ ഭൂചലനം.  റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സുനാമിയ്ക്ക് കരണമാകില്ലെന്നു അധികൃതർ പറഞ്ഞു . ബൂക്മാപത്തെ തുടർന്ന് ഭയചകിതരായ ആളുകൾ  വീടുകളിൽ നിന്ന് ഓടിപ്പോയതായി സീസ്മോളജിസ്റ്റുകൾ വ്യക്തമാക്കി.പുലർച്ചെ 10.08 നനാണു ഭൂചലനമുണ്ടായത്. ഭൂകമ്പം ശക്തവും ആഴം കുറഞ്ഞതുമായിരുന്നു. പടിഞ്ഞാറൻ സുമാത്രയിലെ ബംഗലുവാണ് പ്രഭവ കേന്ദ്രം, പക്ഷെ സുനാമി ഭീഷണിയില്ലെന്ന് ഇൻഡോനേഷ്യൻ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ജിയോഫിസിക്സ് ഏജൻസിയായ മോച്മുത് റിയദി പറഞ്ഞു. ആളപായമോ, പരിക്കോ ഉണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂചലനം കുറച്ചുനേരത്തേക്ക് […]

No News in this Category