Friday
22 Jun 2018

മസ്കറ്റ്-ഇന്ത്യ വിമാനത്തിൽ നിന്നും സ്വർണം പിടികൂടി

ഒമാൻ: മസ്കറ്റ്-ഇന്ത്യ വിമാനത്തിൽ നിന്നും സ്വർണം പിടികൂടി. ശനിയാഴ്ചയാണ് ഇന്ത്യൻ കസ്റ്റംസ് ഉദ്യോഗസ്ഥർ രണ്ടു കിലോഗ്രാം ഭാരമുള്ള 17 സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടിയത്. മസ്കറ്റിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി 10.30-ന് മസ്കറ്റിൽ നിന്നും പുറപ്പെട്ട വിമാനം ശനിയാഴ്ച പുലർച്ചെ 3.50 നാണ് തിരുവനന്തപുരത്തെത്തിയത് .

ഒമാനിലെ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന തുകയില്‍ വന്‍ വര്‍ധനവ്

സാമ്പത്തികമാന്ദ്യത്തിനിടയിലും പ്രവാസികള്‍ നാട്ടിലേക്ക് അയച്ച തുകയില്‍ 30% വര്‍ധനവുണ്ടായതായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍. ചരിത്രത്തിലെതന്നെ ഏറ്റവും പ്രയാസകരമായ സാമ്പത്തിക കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇവിടെ ജോലിചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും, നാട്ടിലേക്ക് അയക്കുന്ന തുക യഥാര്‍ത്ഥത്തില്‍ വര്‍ഷംതോറും വര്‍ദ്ധിച്ചുവരികയാണ്. അഞ്ചുവര്‍ഷത്തിനിടയില്‍ ഒരു ബില്ല്യന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. സാമ്പത്തികരംഗത്ത് നല്ലൊരു വാര്‍ത്തയാണിതെന്ന് സാമ്പത്തിക വിധഗ്ദര്‍ വിശ്വസിക്കുന്നു. രാജ്യത്ത് എത്തുന്ന ബ്ലൂ കോളര്‍ ജീവനക്കാരുടെ എണ്ണത്തിലുള്ള വര്‍ധനവും, അവര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ വലിയപങ്ക് അവര്‍ നാട്ടിലേക്ക് അയക്കുന്നുവെന്നുള്ളതും ഇതിനുകാരണമാകുന്നു. ഒമാനിലെ […]

വീണ്ടും മരണക്കളി; പത്താംക്ലാസ് വിദ്യാർത്ഥി ആത്മഹത്യചെയ്തു

ബ്ലൂവെയിൽ ഗെയിമിലൂടെ പത്താംക്ലാസ് വിദ്യാർത്ഥിയ്ക്ക് ജീവൻ നഷ്ടമായി. പശ്ചിമബംഗാളിൽ മിഡ്‌നാപ്പൂർ ജില്ലയിലാണ് ആത്മഹത്യ റിപ്പോർട്ട് ചെയ്തത്. പത്താം ക്ലാസ് വിദ്യാർഥിയായ അങ്കൻ ദേയ് ആണ് ആത്മഹത്യചെയ്തത്. അങ്കൻ ബ്ലൂവെയിൽ കളിക്കുന്നുണ്ടെന്ന് അവന്റെ സുഹൃത്ത് പറഞ്ഞതായാണ് വിവരം. കഴിഞ്ഞയാഴ്ച മുംബൈയിലും മധ്യപ്രദേശിലും വിദ്യാർഥികൾ ബ്ലൂ വെയിൽ ഗയിം കളിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഒരാൾ കഴിഞ്ഞ മാസം മുംബൈയിലും കൊല്ലപ്പെട്ടിരുന്നു. 50 ലെവലുകളുള്ള ഗെയിമിനൊടുവിൽ ആത്മഹത്യ ചെയ്യാൻ ആവശ്യപ്പെടും. ഇതാണ് കളിക്കുന്നവർ ആത്മഹത്യ ചെയ്യുന്നതിന് പിന്നിൽ.ചൈന, യുണൈറ്റഡ് സ്റ്റേറ്റ്സ്, തുടങ്ങിയ […]

115 വർഷത്തിനു ശേഷം ബഹറിൻ തിളയ്ക്കുന്നു

കൊടുംചൂടില്‍ വെന്തുരുകുകയാണ് ഗള്‍ഫ് നാടുകള്‍. പലയിടങ്ങളിലും ചൂട് 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു. കത്തിയാളുന്ന ചൂടിനൊപ്പം പൊടിക്കാറ്റ് കൂടിയാവുന്നതോടെ ആളുകള്‍ക്ക് പുറത്തിറങ്ങുക ഏറെ പ്രയാസം. പുറത്തുള്ള ശക്തമായ ചൂട് കാരണം എയര്‍ കണ്ടീഷണറുകള്‍ക്ക് പോലും തണുപ്പ് നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണ്. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ അവസ്ഥയാണ് ഏറെ കഷ്ടം. ബഹ്‌റൈനില്‍ ആണ് റെക്കോഡ് ചൂട് അനുഭവപ്പെടുന്നത് . 45 ഡിഗ്രിയാണ് ചൂടെങ്കിലും 115 കൊല്ലത്തിനിടയില്‍ ആദ്യമായാണ് ഇത്രയധികം ചൂട് കൂടുന്നതെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. പൊതുവെ 40 ഡിഗ്രിയില്‍ […]

ആഭരണമില്ലാതെ, ചമയങ്ങളില്ലാതെ തസ്‌നിം; മോടികൂട്ടാൻ മുത്തശ്ശിയുടെ പഴയ കോട്ടൻ സാരി

മാസങ്ങളും ആഴ്ചകളും എടുത്താണ് ചിലർ വിവാഹത്തിനൊരുങ്ങുന്നത്. വിവാഹ നിശ്ചയം മുതൽ ചിലവുകൾ ആരംഭിക്കുകയായി. പിന്നീട് വിവാഹ ഷോപ്പിങ്ങ്, കല്യാണം വിളി, സ്റ്റേജ്, ഭക്ഷണം എന്നിവയ്ക്ക് പുറമേ, ന്യൂജെൻ ചടങ്ങുകളായ, ഹൽദി, മെഹന്ദി,സംഗീത്, റിസപ്ഷൻ, വധുവിനെയും വരനേയും ആനയിക്കാൻ പ്രത്യേക സംഘങ്ങൾ, നൃത്തം, പാട്ട്…അങ്ങനെ നീണ്ടുപോകുന്നു ആഘോഷങ്ങളുടെ പട്ടിക. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു തസ്‌നിം ജാറയുടെ വിവാഹം. സ്വർണാഭരണങ്ങളില്ല, മുഖത്ത് ചായങ്ങളില്ല, വില കൂടിയ വിവാഹ വസ്ത്രങ്ങളില്ല. പകരം വിവാഹത്തിന് ധരിച്ചത് മുത്തശ്ശിയുടെ പഴയ കോട്ടൻ ഒരു […]

ഇന്തോനേഷ്യയിലെ സുമാത്രയിൽ ശക്തമായ ഭൂചലനം

ഇന്തോനേഷ്യയിലെ സുമാത്രയിൽ ശക്തമായ ഭൂചലനം.  റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സുനാമിയ്ക്ക് കരണമാകില്ലെന്നു അധികൃതർ പറഞ്ഞു . ബൂക്മാപത്തെ തുടർന്ന് ഭയചകിതരായ ആളുകൾ  വീടുകളിൽ നിന്ന് ഓടിപ്പോയതായി സീസ്മോളജിസ്റ്റുകൾ വ്യക്തമാക്കി.പുലർച്ചെ 10.08 നനാണു ഭൂചലനമുണ്ടായത്. ഭൂകമ്പം ശക്തവും ആഴം കുറഞ്ഞതുമായിരുന്നു. പടിഞ്ഞാറൻ സുമാത്രയിലെ ബംഗലുവാണ് പ്രഭവ കേന്ദ്രം, പക്ഷെ സുനാമി ഭീഷണിയില്ലെന്ന് ഇൻഡോനേഷ്യൻ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ജിയോഫിസിക്സ് ഏജൻസിയായ മോച്മുത് റിയദി പറഞ്ഞു. ആളപായമോ, പരിക്കോ ഉണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂചലനം കുറച്ചുനേരത്തേക്ക് […]

സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം

Editorial  ബ്രിട്ടീഷ് ഭരണാധികാരികള്‍ പിന്തുടര്‍ന്ന ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന സിദ്ധാന്തത്തെ സംഘപരിവാര്‍ അനുകൂലിച്ചിരുന്നു. ഇതിന്റെയൊക്കെ ഭാഗമായി 1947-ല്‍ സ്വാതന്ത്ര്യം കിട്ടുന്ന സമയത്തുതന്നെ രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു തികച്ചും ഗുരുതരമായ സാഹചര്യത്തിലാണ് രാജ്യത്തിന്റെ 70-ാം സ്വാതന്ത്ര്യവാര്‍ഷികമാഘോഷിക്കുന്നത്. സ്വാതന്ത്ര്യസമരത്തിനിടെ വിഭാവം ചെയ്തതും കഴിഞ്ഞ ഏഴ് ദശാബ്ദങ്ങളായി നടപ്പാക്കാന്‍ ശ്രമിച്ചതുമായ പല കാര്യങ്ങളും ഇപ്പോള്‍ ഗുരുതരമായ ഭീഷണി നേരിടുകയാണ്. കൂടാതെ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെയും ഈ ഭീഷണി ബാധിക്കുന്നുണ്ട്. ഈ ഭീഷണി രാജ്യത്തിന് അകത്തുനിന്നുള്ളതാണ്. മറിച്ച് ബാഹ്യമായതല്ല. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 31 […]

അഴിമതി അനുസ്യൂതം തുടരുന്നു നിയമങ്ങള്‍ ഇടറി വീഴുന്നു

കെ കെ ശ്രീനിവാസന്‍ സ്വതന്ത്ര ഇന്ത്യ: മഹാകോടികളുടെ അഴിമതി റിപ്പബ്ലിക്  (ഭാഗം -3) മലബാര്‍ സിമന്റ്‌സ് ജനറല്‍ മാനേജറായിരുന്ന ശശീന്ദ്രന്റെയും രണ്ടു മക്കളുടേയും ദുരൂഹമരണം ഇപ്പോഴും കൃത്യമായ ഉത്തരം കണ്ടെത്താത്ത സമസ്യ. അഴിമതിവിമുക്ത നാടിനുവേണ്ടി നിലകൊള്ളുന്നവരെന്നവകാശപ്പെടുന്ന വിവരാവകാശ സംഘടനകളും പ്രവര്‍ത്തകരും പോലും ഈ കേസിലെ പ്രതിക്കുവേണ്ടി അവശ്യംവേണ്ട വിവരങ്ങള്‍ ശേഖരിച്ച് നല്‍കിയെന്ന ദൗര്‍ഭാഗ്യകരമായ വാര്‍ത്തകളാണ് പ്രത്യക്ഷപ്പെട്ടത് ഇന്ത്യന്‍ ഭരണതലം അഴിമതിയില്‍ മുങ്ങിക്കുളിക്കുമ്പോള്‍ പ്രധാനമായും പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്നത് ഉദ്യോഗസ്ഥവൃന്ദം. രാജ്യത്തെ ഉദ്യോഗസ്ഥവൃന്ദത്തിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും കണ്ടു മരവിച്ച ഇന്ത്യന്‍ ജനതയ്ക്ക് അഴിമതിയുടെ […]

അകത്തും അടുക്കളയിലും അങ്ങാടിയിലും തീ!

  ഒറ്റയടിപ്പാതകള്‍ സി രാധാകൃഷ്ണന്‍ പൊതുമുതല്‍ അതിവേഗം സ്വകാര്യമുതലായി മാറിക്കൊണ്ടിരിക്കുന്നതാണ് ഭൂമിയിലെ ഏറ്റവും വലിയ അഴിമതി. ഇന്ത്യാരാജ്യത്ത് പതിറ്റാണ്ടുകളായി സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്. ഇപ്പോഴിതിന് വേഗം വര്‍ദ്ധിച്ചിരിക്കുന്നു. അടുക്കളയില്‍ തീയിലേറെ പുകയാണുള്ളത്. ഭക്ഷണസാധനങ്ങള്‍ക്ക് തീപിടിച്ച വിലയാണ്. അതിന്റെ ആധിയാണ് അടുക്കളയില്‍ പുകയുന്നത്. വിലകളില്‍ ഇക്കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളിലെ ശരാശരി വര്‍ദ്ധന ഏതാണ്ട് നൂറു ശതമാനമാണ്. ഇത് വളര്‍ച്ചയുടെ ലക്ഷണമാണെന്നത്രെ കൊട്ടാരനിയമിതരായ സാമ്പത്തികവിദഗ്ധരുടെ സിദ്ധാന്തം! പക്ഷേ, ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടാകുന്ന ഈ കുതിച്ചുകയറ്റം കര്‍ഷകരെ ഒട്ടും സഹായിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ […]

ലോക ഭാഗ്യവാൻ ഇപ്പോൾ ഇവിടെയാണ്; ദൈവത്തിന്റെ സ്വന്തം നാട്ടിൽ

ദുബായ്: ജാക്ക്പോട്ട് ഹിറ്റുകൾക്ക് ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കും, ജാക്ക് പോട്ടിലൂടെ കഴിഞ്ഞ വര്ഷം ഭാഗ്യ ദേവത കടാക്ഷിച്ച മലയാളി പ്രവാസി ഇപ്പോൾ കേരളത്തിലാണ്.മുഹമ്മദ് ബഷീർ അബുദുൾഖാദർ എന്ന 62 കാരൻ തിരുവനതപുരം പള്ളിക്കൽ സ്വദേശിയാണ്. ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ എന്നാണ് ഇദ്ദേഹത്തെ ലോകം പുകഴ്ത്തിയത്. കഴിഞ്ഞ വര്ഷം മുഹമ്മദ് ബഷീർ ദുബായിൽ ഉണ്ടായ വിമാനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. തന്റെ രണ്ടാം ജന്മത്തിലും ഭാഗ്യം തന്നെ കടാക്ഷിച്ചതിന്റെ അത്ഭുതത്തിലായിരുന്നു അന്ന് അദ്ദേഹം . 10 ലക്ഷം […]

No News in this Category