Monday
19 Nov 2018

ഫ്‌ളോറിഡയെ വിറപ്പിച്ച ഭീമന്‍ പല്ലിയെ പിടികൂടി

By: Web Desk | Friday 9 November 2018 11:33 AM IST

മിയാമി: ഫ്‌ളോറിഡയെ വിറപ്പിച്ച ഭീമന്‍ പല്ലിയെ അധികൃതര്‍ പിടികൂടി. മിയാമിയുടെ പ്രാന്തപ്രദേശങ്ങളില്‍ മാസങ്ങളോളം വിറപ്പിച്ച പല്ലിയെയാണ് കഠിന പരിശ്രമങ്ങള്‍ക്കിടയില്‍ പിടികൂടിയത്.
2.4 മീറ്റര്‍ നളം(7.9 അടി) നീളമുള്ള പല്ലിയ്ക്ക് 70 കിലോഗ്രാം തൂക്കമാണുള്ളത്.
ഫ്‌ളോറിഡ മത്സ്യ-വന്യജീവി സംരക്ഷണ കമ്മിഷന്‍ വ്യാഴാഴ്ചയാണ് പിടികൂടിയത്.
വീട്ടില്‍ വളര്‍ത്തിയിരുന്ന പല്ലിയെ കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് കാണാതായത്.
പല്ലിയെ അതിന്റെ ഉടമയ്ക്ക് തിരികെ നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു.
ഇത്തരം ജീവികളെ വെളിയില്‍ അഴിച്ചുവിടുന്നത് ഫ്ലോറിഡയില്‍ കുറ്റകരമാണ്. പല്ലിയെ തുറന്നുവിട്ടതില്‍ ഉടമയ്‌ക്കെതിരെ കേസുണ്ട്.