Thursday
24 Jan 2019

ഓട്ടോറിക്ഷ കിണറ്റിലേക്ക് വീണ് തെലങ്കാനയില്‍ പതിനൊന്നു പേര്‍ മരിച്ചു

By: Web Desk | Monday 26 March 2018 1:05 PM IST

ഹൈദരാബാദ്: ഓട്ടോറിക്ഷ കിണറ്റില്‍ വീണ് തെലങ്കാനയിലെ നിസാമാബാദില്‍ പതിനൊന്നുപേര്‍ മരിച്ചു. ആറു കുട്ടികളും മരിച്ചവരില്‍ പെടുന്നു. നാല്‍പ്പതിനും അമ്പതിനുമിടയില്‍ പ്രായമുള്ള നാല് സ്ത്രീകളും ഏഴുകുട്ടികളുമാണ് മരിച്ചതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി.
പതിന്നാലുപേരായിരുന്നു ഓട്ടോറിക്ഷയിലെ യാത്രക്കാര്‍. ഇതില്‍ മൂന്നുപേരെ രക്ഷപ്പെടുത്തി. ഓട്ടോറിക്ഷ ഡ്രൈവറെയും രക്ഷപ്പെടുത്താനായിട്ടുണ്ട്.
കൂടുതലാളുകളെ ഉള്‍ക്കൊള്ളിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Related News