Sunday
19 Aug 2018

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു

By: Web Desk | Wednesday 4 October 2017 1:14 PM IST

തൊടുപുഴ ഉടുമ്പന്നൂരിന് സമീപം ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഇന്ന് രാവിലെ 10.30 ന് കോട്ടറോഡിലാണ് നിയന്ത്രണം വിട്ട ഒട്ടോ മറിഞ്ഞത്. ഒട്ടോ ഓടിച്ചിരുന്ന ഉടുമ്പന്നൂർ കൊള്ളിക്കുന്നേൽ ജബ്ബാറിന്റെ മകൻ അനസ് (37) ആണ് മരിച്ചത്. യാത്രക്കാരായ ആറ്റുപുറത്ത് ഇബ്രാഹിം, ഭാര്യ റസിയ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.