Friday
19 Jan 2018

അയോദ്ധ്യ: തര്‍ക്കഭൂമി പൊതുഇടമാക്കി മാറ്റണം

By: Web Desk | Saturday 2 December 2017 5:29 PM IST

1990 നവംബറിലെ അയോദ്ധ്യയിലെ ബാബരി മസ്ജിദ്‌

അയോദ്ധ്യയിലെ തര്‍ക്കസ്ഥലം പൊതു ഇടമാക്കി മാറ്റണം എന്ന ആവശ്യവുമായി ഒരുസംഘം പ്രമുഖവ്യക്തികള്‍ സുപ്രീം കോടതിയില്‍.

രാജ്യത്ത് ശാന്തിയും സമാധാനവും സമൂഹത്തില്‍ നിലനിര്‍ത്താന്‍ സഹിഷ്ണുതയും പ്രവര്‍ത്തിക്കുന്ന സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് എന്ന സംഘടനയാണ് പുതിയ ആവശ്യവുമായി രംഗത്തു വന്നത്. രാമജന്മഭൂമി ബാബ്‌റി മസ്ജിദ് വിഷയത്തില്‍, 2010 ലെ അലഹാബാദ് ഹൈക്കോടതി വിധിയെ അടിസ്ഥാനമാക്കിയാണ് പുതിയ ഹര്‍ജ്ജി. സംഘപരിവാറില്‍ തകര്‍ത്ത തര്‍ക്കമന്ദിരത്തിന്റെ മധ്യഭാഗത്തെ കുംഭഗോപുരം അടക്കമുള്ള പ്രദേശം രാമജന്മഭൂമി ആണെ നിഗമനത്തില്‍ അലഹാബാദ് ഹൈക്കോടതി എത്തിയിരുു. പക്ഷെ യാതൊരുവിധ പുരാവസ്തു തെളിവുകളും കൂടാതെ ഇത്തരമൊരു നിഗമനത്തില്‍ കോടതി എത്തുത് ചരിത്രത്തെ തന്നെ നിരാകരിക്കുതാണ് എന്നാണ് ഹര്‍ജ്ജിക്കാരുടെ വാദം.

സിജെപി യുടെ സ്ഥാപകയും, സാമൂഹിക പ്രവര്‍ത്തകയുമായ ടീസ്റ്റ സെതല്‍വാദ്, സിനിമാ സംവിധായകരായ ശ്യാം ബെനഗല്‍, അപര്‍ണ സെന്‍, ആനന്ദ് പട് വര്‍ദ്ധന്‍, സാമൂഹ്യ പ്രവര്‍ത്തകരായ മേധാ പട്കര്‍, അരുണ റോയ്, സര്‍വ്വകലാശാല അധ്യാപകരായ ഗണേഷ് ദേവി, ജയതി ഘോഷ്, കല്പന കബിര, മുനിസ ഖാന്‍, ജി ഹരഗോപാല്‍, പത്രാധിപന്മാരായ ഓം തന്‍വി, കുമാര്‍ കേട്കര്‍, വ്യവസായി സൈറസ് ഗുസ്ദാര്‍, എഴുത്തുകാരായ കിര നഗര്‍ക്കര്‍, രൂപ മോഡി (2002 ലെ കലാപത്തില്‍ ഇവരുടെ പത്തു വയസ്സുകാരനായ മകന്‍ അസ്ഹര്‍ മോഡിയെ കാണാതായിരുന്നു. ഈ വിഷയത്തെ ആസ്പദമാക്കി പിന്നീട് പര്‍സാനിയ എാെരു ചലച്ചിത്രവും നിര്‍മ്മിക്കപ്പെട്ടു) തുടങ്ങി നിരവധി പ്രമുഖരാണ് ഹര്‍ജ്ജിക്കാരായി ഉള്ളത്. നാല്‍പ്പത്തിനാല് പേജുകള്‍ ഉള്ള അപ്പീലിന്മേല്‍ കോടതിയുടെ അതിവേഗ ഇടപെടല്‍ ഉണ്ടാകണമെും ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ച് അയോദ്ധ്യ വിഷയം വെറുമൊരു സ്ഥലത്തര്‍ക്കം എതിലുപരി ഒന്നുമായിരുന്നില്ല. പക്ഷെ ഈയൊരു വിഷയത്തെ കേന്ദ്രീകരിച്ച് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങള്‍ കൊണ്ട് വലിയ തോതിലുള്ള വര്‍ഗീയ ധ്രുവീകരണം നടിന്നുട്ടണ്ട് എന്നതിനാലാണ് ഇപ്പോള്‍ ഇത്തരത്തില്‍ ഇടപെടുന്നത്. വെള്ളിയാഴ്ച സമര്‍പ്പിച്ച ഹര്‍ജ്ജിയെ കുറിച്ച് വെളിപ്പെടുത്തവേ ടീസ്റ്റ പറഞ്ഞു.

2.77 ഏക്കര്‍ വരു അയോദ്ധ്യയിലെ തര്‍ക്കഭൂമി മൂാക്കി ഭാഗിക്കുവാനും യഥാക്രമം ക്ഷേത്രനിര്‍മ്മാണത്തിനും, പള്ളി നിര്‍മ്മിക്കുവാനും, കേസിലെ മറ്റൊരു ഹര്‍ജ്ജിക്കാരായ നിര്‍മോഹി വിഭാഗക്കാര്‍ക്കായി നല്‍കുവാനും അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നു. വിധി പ്രസ്താവിച്ച മൂന്നംഗസമിതിയാണ് മൂന്നു വിഭാഗങ്ങള്‍ക്കും തുല്യമായി ഭൂമി നല്‍കുവാന്‍ വിധിച്ചത്. പക്ഷെ സമിതിയിലെ ഭൂരിപക്ഷാഭിപ്രായത്തെ മാനിക്കാതെ, ജസ്റ്റിസ് ഡിവി ശര്‍മ്മ തര്‍ക്കസ്ഥലം രാമക്ഷേത്ര നിര്‍മ്മാണത്തിനായി വിട്ടു നല്‍കണം എന്ന അഭിപ്രായം ഉന്നയിച്ചത് വിവാദവുമായിരുന്നു.

പ്രസ്തുതവിഷയത്തില്‍ ഏതെങ്കിലുമൊരു വിഭാഗത്തിന് അനുകൂലമായി വിധി വരുപക്ഷം അത് എതിര്‍പക്ഷത്തെ തീവ്രചിന്താഗതിക്കാര്‍ മുതലെടുക്കുകയും, അനിഷ്ടസംഭവങ്ങള്‍ക്ക് ശരിവെയ്ക്കുമെന്നും, അത് രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ ഇല്ലായ്മ ചെയ്യുമെന്നും തങ്ങള്‍ ആശങ്കപ്പെടുതായി വെള്ളിയാഴ്ച ഫയല്‍ ചെയ്ത ഹര്‍ജ്ജിയെ കുറിച്ച് സിജെപി പറഞ്ഞു.

2010 ലെ ഹൈക്കോടതി വിധി പ്രകാരം വാദികളില്‍ ആര്‍ക്കും തന്നെ മതിയായ രേഖകള്‍ കോടതിമുമ്പാകെ സമര്‍പ്പിക്കുവാനോ, തര്‍ക്കഭൂമിയുടെ കൈവശാവകാശം തങ്ങള്‍ക്കുണ്ടെു തെളിയിക്കുവാനോ സാധിച്ചിരുന്നില്ല. തര്‍ക്കമന്ദിരം സ്ഥിതി ചെയ്യുന്ന അയോദ്ധ്യ വിശ്വാസപ്രകാരം രാമജന്മഭൂമി ആണെന്നതും, ഹൈന്ദവവിശ്വാസികള്‍ അവിടെ കാലങ്ങളായി പൂജ ചെയ്യാന്‍ വരുുണ്ട് എുമുള്ള വസ്തുതകള്‍ കൂടി കണക്കിലെടുത്താണ് അലഹബാദ് ഹൈക്കോടതി വിധിപ്രസ്താവം പുറപ്പെടുവിച്ചത്. ‘തര്‍ക്കഭൂമിയില്‍ ക്ഷേത്രം വേണമെന്നും, പള്ളി വേണമെന്നും വാദിക്കുന്നവര്‍ക്ക് തങ്ങളുടെ അവകാശവാദത്തെ പിന്തുണയ്ക്കു യാതൊരുവിധ രേഖകളും കോടതിയില്‍ ഹാജരാക്കാന്‍ സാധിച്ചിട്ടില്ല. രാജ്യത്തെ മതേതര വ്യവസ്ഥ അപകടപ്പെടരുത് എന്നതിനാലാണ് ഹൈക്കോടതി ഹര്‍ജ്ജിക്കാര്‍ക്ക് ഭൂമി വീതിച്ചു കൊടുക്കാന്‍ നിര്‍ദ്ദേശിച്ചത്. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ ഈ തര്‍ക്കം ഉണ്ടാക്കിയ പ്രശ്‌നങ്ങളും, ഉണങ്ങാത്ത മുറിവുകളും വളരെ വലുതാണ്.’

രാജ്യത്തിന്റെ അഖണ്ഡതയെ പോലും ബാധിക്കുന്ന ഒരു ഗുരുതരമായ വിഷയം ആയതു കൊണ്ടാണ് ഇരുവിഭാഗത്തെയും പ്രകോപിപ്പിക്കാത്ത നയം സ്വീകരിക്കാന്‍ കോടതി ശ്രമിച്ചത്.

ഒരു വിഭാഗം ആളുകള്‍ കരുതിക്കൂട്ടി സൃഷ്ടിച്ച ഒരു പ്രശ്‌നമാണ് ഇപ്പോള്‍ കോടതിയുടെ മുന്‍പില്‍ വിധി കാത്തു കിടക്കുന്നത്. ഹര്‍ജ്ജിക്കാരായ ഇരുവിഭാഗങ്ങളും തുല്യശക്തികള്‍ അല്ല എങ്കില്‍ പോലും , ഭാവിയില്‍ വലിയൊരു രക്തരൂക്ഷിത കലാപത്തിനോ രാജ്യത്തിന്റെ വിഭജനത്തിനോ പോലും കാരണമാകാവുതോ ആയ ഈ പ്രശ്‌നം അവസാനിച്ചു കാണുവാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങളും, ശബ്ദിക്കാന്‍ അവസരമില്ലാത്തവരുമായ ദശലക്ഷക്കണക്കിനു ജനങ്ങള്‍ രാജ്യത്തുണ്ട്.

വര്‍ഗ, ജാതി, സമുദായ, ലിംഗ ന്യൂനതകളുടെ സങ്കുചിത ചിന്തകളില്‍നിന്നും ഉയര്‍ന്ന് മതനിരപേക്ഷ പരിഹാരത്തിന് ശ്രമിച്ചാല്‍ മാത്രമേ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാവൂ എന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

‘കഴിഞ്ഞ മൂന്നു ദശാബ്ദമായി ജാതി, മത, ദേശ, ഭാഷാ ഭേദമന്യേ പരസ്പര സഹകരണത്തോടെയും, സ്‌നേഹത്തോടെയും കഴിയുന്ന ഇന്ത്യയിലെ ജനങ്ങളുടെയും ആഗ്രഹം ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കണം എന്നാണ്. ദൗര്‍ഭാഗ്യവശാല്‍ അവരുടെ ശബ്ദം അവഗണിക്കപ്പെടുന്നു.’

പതിനാറാം നൂറ്റാണ്ടില്‍ മുഗള്‍ രാജാവായിരുന്ന ബാബറിനാല്‍ നിര്‍മ്മിക്കപ്പെട്ട പള്ളി 1992 ഡിസംബര്‍ ആറിന് സംഘപരിവാര്‍ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഹിന്ദുത്വവാദി സംഘടനകള്‍ തകര്‍ക്കുകയായിരുന്നു. അതെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കലാപങ്ങള്‍ അരങ്ങേറുകയും, രണ്ടായിരത്തിലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഉത്തര്‍പ്രദേശ്, മുംബൈ തുടങ്ങിയ ഇടങ്ങളില്‍ അത് ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചു. പള്ളി തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ ബിജെപി സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ ഉടന്‍ തന്നെ സിബിഐ കേസെടുത്തെങ്കിലും കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷക്കാലമായി അന്വേഷണം പൂര്‍ത്തിയാക്കാനായിട്ടില്ല. മുന്‍ ഉപപ്രധാനമന്ത്രി അദ്വാനി, മുതിര്‍ ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷി, മോഡി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം വഹിക്കുന്ന ഉമാ ഭാരതി എന്നിവരും സിബിഐ യുടെ അന്വേഷണം നേരിടുന്ന കുറ്റവാളികള്‍ ആണ്.

 

Photo Courtesy: PTI