Friday
23 Feb 2018

അയ്യങ്കാളി പ്രതിമ അടിച്ച് തകര്‍ത്ത നിലയില്‍

By: Web Desk | Saturday 9 September 2017 8:35 PM IST

തിരുവനന്തപുരം: തിരുവനന്തപുരം കോളിയൂര്‍ ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന മഹാത്മ അയ്യന്‍കാളിയുടെ പ്രതിമ അടിച്ചുതകര്‍ത്ത നിലയില്‍. ഇന്നലെ രാത്രിയാണ് അജ്ഞാതര്‍ അയ്യങ്കാളി പ്രതിമയില്‍ അക്രമം കാട്ടിയത്. പ്രദേശവാസികള്‍ സ്ഥലത്ത് പ്രതിഷേധപ്രകടനം നടത്തിയതിനെത്തുടര്‍ന്ന് സി ദിവാകരന്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ച് സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.