Sunday
16 Dec 2018

പൊലീസ് വാഹനത്തില്‍ കറുത്ത സ്റ്റിക്കര്‍: ബി ഹരികുമാറിന്റേത് പരസ്യമായ നിയമ ലംഘനം

By: Web Desk | Sunday 11 November 2018 7:00 PM IST

നെയ്യാറ്റിന്‍കര: കൊടങ്ങാവിള സ്വദേശി സുനിലിനെ ഓടിക്കൊണ്ടിരുന്ന കാറിന്റെ മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ ബി ഹരികുമാര്‍ നടത്തിയ നിയമ ലംഘനങ്ങള്‍ ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നു. ഒളിവില്‍ കഴിയുന്ന നെയ്യാറ്റിന്‍കര മുന്‍ ഡിഎസ്പി ബി ഹരികുമാര്‍ തന്റെ ഔദ്യോഗിക വാഹനത്തിന്റെ ഗ്ലാസില്‍ കനം കൂടിയ കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവിന്‍ പ്രകാരം ഇത് കടുത്ത നിയമലംഘനമാണ്. പുറത്തു നില്‍ക്കുന്നയാളിന് ജീപ്പിനുള്ളിലെ വ്യക്തിയെ കാണാന്‍ കഴിയാത്ത രീതിയിലാണ് പേപ്പര്‍ ഒട്ടിച്ചിരിക്കുന്നത്. ഇതേ ഉദ്യോഗസ്ഥന്‍ തന്നെ സ്വകാര്യ വാഹനങ്ങളില്‍ ഇതിനെക്കാളും നേര്‍ത്ത പേപ്പര്‍ ഒട്ടിച്ചിരുന്നവരെ തടഞ്ഞു നിറുത്തി പിഴ ഈടാക്കുകയും ഒട്ടിച്ചിച്ച പേപ്പര്‍ പൊലീസുകാരെ ഉപയോഗിച്ച് കീറിക്കളഞ്ഞിട്ടുമുണ്ട്. കേട്ടാലറപ്പു തോന്നുന്ന വാക്കുകളാണ് ഈ ഉദ്യോഗസ്ഥന്റെ വായില്‍ നിന്നും വാഹനങ്ങളിരിക്കുന്നവര്‍ക്ക് കേള്‍ക്കേണ്ടി വന്നിരുന്നത്. 

പൊലീസ് വാഹനത്തില്‍ ഇതിനെക്കാളും കട്ടിയുള്ള പേപ്പറാണ് ഒട്ടിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച പലരേയും സ്റ്റേഷനില്‍ കൊണ്ടു പോകുകയാണ് പതിവ്. ഹരികുമാറിന്റെ പല ഹവാല ഇടപാടുകളും ഈ വാഹനത്തില്‍ വച്ചാണ് നടത്തിയിരുന്നത്. ഇരുട്ടിന്റെ മറവിലുള്ള പണ പിരിവിനും ക്രിമിനലുകളുമായുള്ള കച്ചവടം ഉറപ്പിക്കലിനും ഈ ഔദ്യോഹിക വാഹനം മൂകസാക്ഷിയായിട്ടുണ്ട്. ആയിരക്കണക്കിനു രൂപയുടെ കറണ്ട് ബില്ലനെക്കുറിച്ചുള്ള ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള ഹരികുമാറിന്റെ മറുപടി വളരെ മോശമായിരുന്നു. നെയ്യാറ്റിന്‍കരയിലെ സാധാരണ ആളുകളുടെ കണ്ണിലെ കരടായിരുന്നു ഡിഎസ്പി.

 

Related News