Monday
15 Oct 2018

പുന്നപ്ര-വയലാര്‍ സമര സേനാനി ബി വി പ്രഭാകരന്‍ അന്തരിച്ചു 

By: Web Desk | Wednesday 11 July 2018 8:37 PM IST

ആലപ്പുഴ: പുന്നപ്ര -വയലാര്‍ സമര സേനാനി കളവങ്കോടം പൂജവളി വീട്ടില്‍ ബി വി പ്രഭാകരന്‍ (94) നിര്യാതനായി. സിപിഐ(എം) ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, കയര്‍ഫാക്ടറി തൊഴിലാളി യുനിയന്‍ (സിഐടിയു) ചേര്‍ത്തല താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പുന്നപ്ര -വയലാര്‍ സമരത്തെ തുടര്‍ന്ന് ജയില്‍വാസം അനുഷ്ഠിച്ചു. കുടികിടപ്പ് സമരത്തില്‍ നേതൃത്വപരമായ പങ്ക് വഹിച്ചതിനെ തുടര്‍ന്ന് കൊടിയ പൊലീസ് മര്‍ദ്ദനവും ഏല്‍ക്കേണ്ടി വന്നിരുന്നു. ഭാര്യ: സരസമ്മ. മക്കള്‍:  ബിന്ദുനാഥ് (കെ എസ് ഇ ബി കളമശ്ശേരി), സിനി, ശ്രീകല, പ്രീറ്റ്, പരേതനായ ശ്രീറാം, അജി, തില്‍സ.