Sunday
24 Sep 2017

പതഞ്‌ജലി : ച്യവനപ്രഷിന്റെ ടി വി പരസ്യത്തിനും വിലക്ക്

By: Web Desk | Friday 8 September 2017 3:47 PM IST

ബാബ രാംദേവിന്റെ പതഞ്‌ജലി ച്യവനപ്രാശിന്റെ ടി വി പരസ്യങ്ങൾക്കും വിലക്ക് . കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതിയാണ് വിലക്ക് ഏർപ്പെടുത്തിയത് . ഡാബർ ച്യവനപ്രാശിനെ കളിയാക്കുംവിധം പതഞ്‌ജലി പരസ്യം നൽകി എന്നാക്ഷേപിച്ച് ഡാബർ നൽകിയ പരാതിയെ തുടർന്നാണിത്.

ബാബ രാംദേവിന്റെ പതഞ്ജലി ആയുർവ്വേദിക്ക് സോപ്പ് ടി വി പരസ്യങ്ങൾ സംപ്രേഷണം നിറുത്തിവെക്കണമെന്നു ഡെൽഹി ഹൈക്കോടതി നിർദേശിച്ചതിനു തൊട്ടുപിന്നാലെയാണ് ഇതും. റെക്കറ്റ് ബെൻസിസർ രജിസ്റ്റർ ചെയ്തത കേസ്തിനെത്തുടർന്നായിരുന്നു ആ കോടതി വിധി.

പരസ്യങ്ങൾ സംപ്രേഷണം നിറുത്തിവെക്കണമെന്നു മുംബൈ ഹൈക്കോടതിയും സമാന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് കമ്പനി സമർപ്പിച്ച ഹർജിയിലായിരുന്നു  കോടതി ഉത്തരവ്. ആർ ബി എസിന്റെ ഡെറ്റോൾ സോപ്പ്, ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് പിയേഴ്സ്, ലൈഫ്ബോയ് എന്നിവയെ പരിഹസിച്ചുകൊണ്ട് പതഞ്ജലി ടി വി പരസ്യങ്ങൾ സംപ്രേഷണം ചെയ്യപ്പെട്ടതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്‌.