Wednesday
23 Jan 2019

ഒന്നു നീരാടിയതാ, പക്ഷേ വിറപ്പിച്ചു കളഞ്ഞു; വീഡിയോ വൈറല്‍

By: Web Desk | Friday 11 January 2019 9:34 PM IST

ഇന്നേവരെ കാണാത്ത തണുപ്പാണ് ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കേരളക്കര ഒന്നടങ്കം അനുഭവിച്ചുക്കൊണ്ടിരിക്കുന്നത്. മൂന്നാറില്‍ മൈനസ് മൂന്ന് ഡിഗ്രി വരെ താപനില കുറയുകയുണ്ടായി. ഇതിനെ സംബന്ധിച്ച നിരവധി കാലാവസ്ഥ ട്രോളുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

അതിരാവിലെ കുളിച്ചതിന് ശേഷം തണുപ്പ് കൊണ്ട് വിറയ്ക്കുന്ന കുഞ്ഞിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കുളി കഴിഞ്ഞ ഉടനെ ക്യാമറയ്ക്ക് മുന്നില്‍ വിറച്ചുകൊണ്ടിരിക്കുന്ന നിഷ്കളങ്കമായ കുഞ്ഞിന്‍റെ മുഖമാണ് കാണുന്നത്. ആരാണ് വീഡിയോ ഇട്ടത് എന്ന് വ്യക്തമല്ല. എന്നാല്‍, വളരെ പെട്ടന്നാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായത്.

Related News