Friday
22 Jun 2018

ബാഹുബലി ശരിക്കും ഹങ്കറിയിൽ ജീവിക്കുന്നു

By: Web Desk | Friday 12 January 2018 2:31 PM IST

ബാഹുബലി ആനപ്പുറത്തു നടന ഭാവത്തിൽ കയറുന്നത്  ജീവിതത്തിൽ പറ്റുമോ? കേരളത്തിൽ അത് പരീക്ഷിച്ചു നോക്കിയ പാപ്പാൻ ആനയുടെ കുത്തേറ്റു വീണത് ഈയിടെ. പക്ഷ  ഹങ്കറിയിലെ സർക്കസ് താരത്തിന് അത് കഴിയും.

ബാഹുബലിയെ ജീവിതത്തിൽ  പകര്‍ത്താന്‍ നോക്കുമ്പോള്‍ ചിലപ്പോള്‍ വിജയിക്കാം, ചിലപ്പോള്‍ പാളിപ്പോക്കാം.  സിനിമ മുഴുവന്‍ ടെക്‌നോളജിയാണ്.. എഡിറ്റിങും ഗ്രാഫിക്‌സും കൊണ്ട് വിസ്മയങ്ങൾ കാണിക്കും. എന്നാലോ നല്ല പരിശീലനവും കഴിവും ഉണ്ടെങ്കില്‍ ആനയെ അല്ല തിമിംഗലത്തെ വരെ വരുതിയിലാക്കാം… കരയിലെ ഏറ്റവും വലിയ ജീവിയെന്ന് നമ്മള്‍ വിശേഷിപ്പിക്കുന്ന ആന തന്നെയാണ് ഇപ്പോള്‍ താരമായിരിക്കുന്നത്.. നമ്മള്‍ ഒന്ന് സ്പര്‍ശിക്കാന്‍ പേടിക്കുന്ന ആനയെവരെ മെരുക്കിയെടുക്കാമെന്ന് ഒരു ഹങ്കേറിയന്‍ ചെറുപ്പക്കാരന്‍ തെളിയിച്ചിരിക്കുകയാണ്…അവയെ സ്നേഹിച്ചാൽ അത് പതിന്മടങ്ങു തിരിച്ചു തരാൻ  ആയിരം വട്ടം റെഡി.

റെനെ  കാസ്ലി എന്ന മൃഗ പരിശീലകൻ ജനിച്ച കാലം മുതൽ ഈ ആനകളുമായി വളരുന്നു. മൃഗ പരിശീലനത്തിലെ  ഏഴാം തലമുറക്കാരൻ. അവനു അഞ്ചു ആഫ്രിക്കൻ ആനകളുണ്ട്. ഒക്കെയും അവന്റെ കുടുംബാംഗങ്ങൾ.