Sunday
24 Sep 2017

പ്രഭാസിന്റെ അടുത്ത ചിത്രത്തില്‍ ലാലും

By: Web Desk | Tuesday 5 September 2017 5:47 PM IST

ഇന്ത്യന്‍ സിനിമയെ ഇളക്കിമറിച്ച ഹിറ്റ് ചിത്രമായ ബാഹുബലിയിലെ നായകന്‍ പ്രഭാസിന്റെ അടുത്ത ചിത്രത്തില്‍ ലാലും സുപ്രധാന വേഷത്തിലെത്തുന്നു. ‘സഹോ’ എന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് മലയാളം ഭാഷകളില്‍ പുറത്തിറങ്ങും. ആക്ഷന്‍ ത്രില്ലറായ സഹോയില്‍ മലയാളത്തിന്റെ പ്രിയ സംവിധായകനും നടനുമായ ലാലും എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നു.
ലാലിനെക്കൂടാതെ ജാക്കി ഷ്‌റോഫ്, നീല്‍ നിതിന്‍ മുഖേഷ്, ചുങ്കി പാണ്ഡേ, മന്ദിര ബേദി, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, ടിന്നു ആനന്ദ് തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നു.
സഹോയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സുജീത്താണ്.