Sunday
24 Jun 2018

ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസ്സുകാരന്‍ മരിച്ചു

By: Web Desk | Friday 8 September 2017 7:14 PM IST

കാസര്‍ഗോഡ്:

ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മൂന്നര വയസ്സുകാരന്‍ മരിച്ചു. കുണ്ടംകുഴി തുമ്പടുക്കത്തെ ശിവപ്രസാദ്-ദയകുമാരി ദമ്പതികളുടെ മകന്‍ ആദി ആണ് മരിച്ചത്. ഇന്ന് 3.30 ഓടെയാണ് സംഭവം. ഏക സഹോദരി ദീക്ഷയ്‌ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ പൊട്ടിയ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.വീണ്ടുകാര്‍ ബലൂണ്‍ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Related News