Monday
28 May 2018

വാഴത്തടയും കരിക്കിന്‍ തൊണ്ടും കൃഷിയിടമാക്കുന്നോ?

By: Web Desk | Friday 11 May 2018 9:57 PM IST

കാര്‍ഷിക മേഖല സാങ്കേതികമായി വളര്‍ച്ച പ്രാപിക്കേണ്ടതിന്‍റെ കാലഘട്ടം അതിക്രമിച്ചു. മഴവെള്ളത്തെ മണ്ണിലൊഴുക്കിവിടാതെ വീടിനുചുറ്റും ടൈല്‍സ് പാകുമ്പോഴും, മരങ്ങള്‍വെട്ടി ബഹുനില കെട്ടിടങ്ങള്‍ പണിയുമ്പോഴും, നിരന്തരം തള്ളുന്ന വീട്ടുമാലിന്യങ്ങള്‍ കവറില്‍ കെട്ടി റോഡിലും തോടിലുമെറിഞ്ഞ് വീട് വൃത്തിയാക്കുമ്പോഴും നാം കാണുന്നത് വികസനങ്ങളാണ്. എന്നാല്‍ കിട്ടുന്നിടത്തെല്ലാം കൃഷി ചെയ്യുന്നതിനുള്ള മനസ്സ് നമ്മില്‍ എത്രപേര്‍ക്കുണ്ട്.

അങ്ങനെയൊരു മനസ്സ് ഉണ്ടെന്നാണ് ഉത്തരമെങ്കില്‍ ഇനി പറയുന്ന ചില പരീക്ഷണങ്ങള്‍ നടത്തി നോക്കാവുന്നതാണ്.

വീട്ടിലെ വാഴത്തടപോലും കൃഷിയിടമാക്കിമാറ്റാം. അധികചെലവില്ലാതെയുള്ള വിഷരഹിതമായ പച്ചക്കറികള്‍ വീടുകളില്‍ ഇതുവഴി വിളയിച്ചെടുക്കാന്‍ നമുക്ക് സാധിക്കും. നൂതന സാങ്കേതിക വിദ്യ പ്രദാനം ചെയ്യുന്ന പാര്‍ശ്വഫലങ്ങള്‍ ഈ വിദ്യയെ അശേഷം ബാധിക്കുന്നില്ലെന്നുള്ളതാണ് ഈ രീതിയുടെ മറ്റൊരു പ്രത്യേകത.

തെങ്ങ് പോലെ  വാഴയുടെ എല്ലാവശങ്ങളും വളരെ ഉപയോഗപ്രദമായിട്ടുള്ളതാണ്. വാഴത്തടകളുപയോഗിച്ച് കറികളുണ്ടാക്കുന്ന രീതി പണ്ടുള്ള വീടുകളില്‍ പതിവായിരുന്നു. സമയക്കുറവെല്ലാം ഇത്തരം നാട്ടുരുചികളില്‍ നിന്ന് നമ്മെ പുറകോട്ടടിക്കുന്നുവെങ്കിലും രുചിയോര്‍മ്മകളില്‍നിന്ന് ഇവയെ പിന്തള്ളാനാവുകയില്ല.

വാഴയുള്ള വീടുകളില്‍ വാഴത്തടങ്ങളില്‍ കൃഷിചെയ്യാമെന്ന ഈ രീതി വിപ്ലവകരമായ കണ്ടെത്തലുകളായിട്ടാണ് വിലയിരുത്താനാകുക.

പ്രകൃതിയ്ക്ക് ഉപയോഗപ്രദമാകുന്ന ഒരു നല്ല കൃഷിയിടമാക്കി വാഴത്തടയെ മാറ്റുന്നതെങ്ങനെ?

വാഴയുടെ തടയില്‍ നീളത്തില്‍ ഒരു കുഴിയുണ്ടാക്കി അതില്‍ മണ്ണും, വളവും ചേര്‍ത്ത മിശ്രിതം ആ കുഴിയില്‍ നിറയ്ക്കുക, അതില്‍ വിത്തുകള്‍ ഇട്ട് പച്ചകറി കൃഷി ചെയ്യാന്‍ സാധിക്കും.  ചെറിയ തോതില്‍ മാത്രം വെള്ളം കൊടുത്താല്‍ മതിയാകും. വാഴയുടെ തടത്തില്‍ വെള്ളത്തിന്‍റെ ഈര്‍പ്പമുള്ളത് കൊണ്ട് വേനല്‍കാലത്തും ഈ കൃഷിരീതി തുടരാന്‍ സാധിക്കും.

 

ഉപയോഗശേഷം വലിച്ചെറിയുന്ന കരിക്കിന്‍ തൊണ്ടുകളെയും ഇത്തരത്തില്‍ പ്രയോജനപ്പെടുത്താം. ചെടിച്ചട്ടികള്‍ക്ക് പകരം തൊണ്ടുകളെ ഉപയോഗിക്കുന്നതിലൂടെ വളം ചെയ്യുന്നതിലും വെള്ളത്തിന്‍റെ ഉപയോഗത്തിലും കുറവുവരുത്താം.

ചെടി വളര്‍ന്നു കഴിഞ്ഞാല്‍  വിഷരഹിതമായ പച്ചക്കറി വിളവെടുക്കുകയും  വാഴത്തടയുടെ അവശിഷ്ടം മണ്ണിനോട് ചേരുകയും ചെയ്യും. സസ്യങ്ങള്‍ ചീഞ്ഞ് വളമാകും. വളമാകുന്നതിന് മുമ്പ് തന്നെ അവയെ ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താനും കഴിയുന്നവെന്നതും ഈ കൃഷിരീതിയുടെ ഗുണങ്ങളാണ്.

Related News