Tuesday
13 Nov 2018

ബംഗളുരു നഗരത്തെ ദുരിതത്തിലാഴ്ത്തി വിഷപ്പത

By: Web Desk | Thursday 17 August 2017 4:24 PM IST

ബംഗളുരു നഗരത്തെ ഒട്ടാകെ ബുദ്ധിമുട്ടിലാഴ്ത്തി വിഷപ്പത. ബെലന്തൂര്‍ തടാകത്തില്‍ നിന്നും ഉയരുന്ന വിഷപതയാണ്‌ ജനങ്ങള്‍ക്ക് ഭീഷണിയായി തീര്‍ന്നിരിക്കുന്നത്. തടാകത്തിനു സമീപത്തൂ ടെയുള്ള യാത്ര ദുഷ്‌കരമായി തുടരുകയാണ്. വാഹനങ്ങള്‍ പതയില്‍ മുങ്ങിപ്പോകുന്ന അവസ്ഥയാണുള്ളത്. ബെംഗളൂരുവില്‍ തുടരുന്ന കനത്ത മഴ തടാകത്തില്‍ നിന്നുള്ള വിഷപ്പതയുടെ അളവ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുകാരണം ട്രാഫിക് ബ്ലോക്കും അപകടങ്ങളും ഒരു നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഫോസ്ഫറസിന്റെ സാന്നിധ്യമുള്ള പതയില്‍ തീപിടിക്കുന്നതാണ് മറ്റൊരു പ്രശ്‌നം.
ബെംഗളൂരുവിലെ ബെലന്തൂര്‍ വര്‍ത്തൂര്‍ സുബ്രഹ്മണ്യപുരം എന്നീ തടാകങ്ങളില്‍ നിന്നുള്ള വിഷപ്പത ജനത്തെ വല്ലാതെ വലയ്ക്കുന്നുണ്ട്. സമീപത്തെ വ്യവസായശാലകളില്‍ നിന്നും പുറംതള്ളുന്ന മാലിന്യമാണ് ഈ പ്രതിഭാസത്തിനു കാരണമെന്ന് ശാസ്ത്രീയ പരിശോധനയില്‍ നേരത്തെ കണ്ടെത്തിയിരുന്നു.
ഈ വിഷപ്പത ശരീരത്തില്‍ പറ്റിയാല്‍ അസഹ്യമായ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു. വിഷപ്പതക്ക് പരിഹാരം കാണാനുള്ള നടപടികള്‍ ബെംഗളൂരു ടെവലോപ്‌മെന്റ്‌റ് അതോറിറ്റി ആരംഭിച്ചിട്ടുണ്ടെന്നും 2020 ത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും വിശദീകരിച്ചു.

Related News