Wednesday
22 Aug 2018

എഐബിഇഎ ബാങ്കിങ് കോണ്‍ക്ലേവിന് സമാപനം ബാങ്കുകള്‍ ജനങ്ങള്‍ക്കുള്ളതായിരിക്കണം

By: Web Desk | Monday 20 November 2017 9:45 PM IST

മുംബൈ:

രാജ്യത്തിന്റെ വികസനത്തിനായി രൂപം നല്‍കിയ പൊതുമേഖലാ ബാങ്കുകള്‍ ജനങ്ങള്‍ക്കുള്ളതാണെന്ന പ്രഖ്യാപനവുമായി എഐബിഇഎ സംഘടിപ്പിച്ച ദ്വിദിന ബാങ്കിങ് കോണ്‍ക്ലേവ് സമാപിച്ചു. ബാങ്ക് ജീവനക്കാരുടെ തൊഴില്‍ പ്രശ്‌നത്തിനപ്പുറം ബാങ്കുകളും പൊതുസമൂഹവും ഇന്ത്യന്‍ സമ്പദ്ഘടനയും തമ്മിലുള്ള ബന്ധം, കാര്‍ഷിക ഇന്ത്യയുടെ വളര്‍ച്ചയ്ക്കും കര്‍ഷകരുടെ രക്ഷയ്ക്കും ബാങ്കുകള്‍ ഏറ്റെടുക്കേണ്ട ദൗത്യങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഇന്നലെ കോണ്‍ക്ലേവ് ചര്‍ച്ച ചെയ്തു.
വിവിധ സെഷനുകളിലായി ശാരദാ ഗോപാലകൃഷ്ണന്‍, ഡോ. ജെ ശിവജ്ഞാനം, പ്രഫ. സഞ്ജീവ് ചന്ദ്രോര്‍ക്കര്‍, ഡോ. ബാല്‍ചന്ദ്ര കാന്‍ഗോ, ഡോ. ആര്‍ രാംകുമാര്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കെ എസ് കൃഷ്ണ, നന്ദു ചവാന്‍, എം എസ് ശ്രീനിവാസ്, അജയ് മഞ്ജരേക്കര്‍, മഹേഷ് മിശ്ര തുടങ്ങിയവരാണ് വിവിധ സെഷനുകളില്‍ അധ്യക്ഷത വഹിച്ചത്. എഐബിഇഎ മഹാരാഷ്ട്ര ഘടകം ജനറല്‍ സെക്രട്ടറി ദുര്‍ജാ കപൂര്‍കര്‍ നന്ദി പറഞ്ഞു. കെ സി കോളജ് ഗ്രൗണ്ടില്‍ നടന്ന സമാപന സമ്മേളനത്തില്‍ എഐബിഇഎ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കിടാചലം മുഖ്യപ്രസംഗം നടത്തി.