Saturday
20 Oct 2018

പെണ്‍കുട്ടികള്‍ പുരികം ഷെയ്പ്പ് ചെയ്യരുതെന്ന് യുപിയിലെ ഇസ്ലാം സ്‌കൂള്‍

By: Web Desk | Sunday 8 October 2017 6:40 PM IST

ദിയോബന്ദ്: പെണ്‍കുട്ടികള്‍ മുടിവെട്ടുന്നതും പുരികം ഷെയ്പ്പ് ചെയ്യുന്നതും ഇസ്ലാമിക വിരുദ്ധമാണെന്ന് ഉത്തര്‍പ്രദേശിലെ ദിയോബന്ദിലെ ഇസ്ലാമിക് സ്‌കൂള്‍ ദാരുള്‍ ഉലൂം. മുടിയും പുരികവുമായി ബന്ധപ്പെട്ട ഏതുതരം സൗന്ദര്യ സംരക്ഷണ മാര്‍ഗ്ഗങ്ങളും ഇസ്ലാമിക വിരുദ്ധമാണെന്നും ഇതിനതിരെ സ്‌കൂള്‍ ഒരു നിയമം (ഫത്വ) പുറപ്പെടുവിച്ചതായും അധികൃതര്‍ പറയുന്നു.
മുടി വെട്ടുന്നതും പുരികം പ്ലക്ക്, ട്രിം, ഷെയ്പ്പ് എന്നിവചെയ്യുന്നതും ഇസ്ലാമിക നിയമം അനുശാസിക്കുന്നുണ്ടോ എന്ന് ആരാഞ്ഞുള്ള ഒരു മുസ്ലിം യുവാവിന്റെ അന്വേഷണത്തിന്മേലായിരുന്നു നടപടി.
പുരികം വടിക്കുന്നതെല്ലാം ഇസ്ലാമിക നിയമങ്ങള്‍ക്ക് എതിരാണെന്ന് ദാരുള്‍ ഉലൂമിന്റെ വക്താവ് മൗലാന ഇഫ്താ മറുപടി നല്‍കി.
എന്നാല്‍ ദാരുള്‍ ഉലുമിനെതിരെ സ്ത്രീ പ്രവര്‍ത്തക തിരിച്ചടിച്ചു. സ്ത്രീകള്‍ക്കെതിരെ ഗൂഡാലോചന നടത്തുന്നതില്‍ ദാരുള്‍ ഇസ്ലാം പങ്കാളികളാണെന്നും സ്ത്രീകളെ തീവ്രവാദികളായി ചിത്രീകരിച്ച് മാനസിക പീഡനം നടത്തുന്നിതാണ് ഇവര്‍ ശ്രമിക്കുന്നതെന്നും വനിതാ പ്രവര്‍ത്തക മരിയ അലാം പറഞ്ഞു.
സ്ത്രീകള്‍ നന്നായി വസ്ത്രധാരണം ചെയ്തില്ലെങ്കില്‍ പുരുഷനും സ്ത്രീയും ഒരുമിച്ച് ജോലിചെയ്യാന്‍ പാടില്ലെന്ന് 2010ലും ഫോട്ടോഗ്രഫി ഇസ്ലാം വിരുദ്ധമാണെന്ന് 2013ലും ദാരുള്‍ ഉലും ഫത്വ പുറപ്പെടുവിച്ചിരുന്നു.

Related News