Sunday
24 Sep 2017

ബാർ കോഴ: വിജിലൻസിന് ഹൈക്കോടതിയുടെ അന്ത്യശാസനം

By: Web Desk | Wednesday 13 September 2017 12:25 PM IST

കൊച്ചി:ബാർ കോഴ കേസിൽ പുതിയ തെളിവുകൾ ഉണ്ടെങ്കിൽ പതിനഞ്ചു ദിവസത്തിനകം ഹാജരാക്കണമെന്ന് വിജിലൻസിന് ഹൈക്കോടതിയുടെ അന്ത്യശാസനം. ബാർ കോഴ കേസിൽ പുനരന്വേഷണത്തിനു ഉത്തരവിട്ട തിരുവനതപുരം വിജിലൻസ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് കെ എം മാണി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഓണം അവധിക്കുമുൻപും കേസിൽ പുതിയ തെളിവുകൾ ഉണ്ടോ എന്ന ചോദ്യത്തിന് വിജിലൻസ് തൃപ്തികരമായി മറുപടി നൽകിയിരുന്നില്ല. ഇതേ തുടർന്ന് ഇന്ന് വീണ്ടും ഹർജി പരിഗണിക്കുമ്പോഴാണ് ഇത്തരത്തിൽ പരാമർശം നടത്തിയത്. വിജിലൻസ് എസ് പി യായിരുന്ന എസ് സുകേശൻ നൽകിയ ഹർജിയിലാണ് നേരത്തെ വിജിലൻസ് കോടതി പുനരന്വേഷണത്തിനു ഉത്തരവിട്ടത്.