Thursday
24 May 2018

ചാര്‍ജിങ് എവിടെയും.. പോക്കറ്റ്  പവര്‍ ബാങ്ക്‌  എത്തി

By: Web Desk | Monday 29 January 2018 5:04 PM IST

വയര്‍ലെസ് ചാര്‍ജിങ് പവര്‍ ബാങ്കായ ഫിങ്കര്‍ പൗവിപണിയില്‍ എത്തി. കൈയ്യില്‍ ഒതുങ്ങി നില്‍ക്കുന്ന ഫിങ്കര്‍ പൗവിന് വെറും 15 ഗ്രാം മാത്രമാണ് ഭാരം. ഈ പോര്‍ട്ടബിള്‍ ചാര്‍ജര്‍ എല്ലാത്തരത്തിലുള്ള സ്മാര്‍ട്ട് ഫോണുകളിലും ഉപയോഗിക്കുവാന്‍ സാധിക്കും.
വെറും 30 മിനുട്ട് കൊണ്ട് ഐ ഫോണ്‍ 8ല്‍ 25% ബാറ്ററി ചാര്‍ജ് ചെയ്യാമെന്നതാണ് ഈ പോര്‍ട്ടബിള്‍ ചാര്‍ജറിന്റെ മറ്റൊരു പ്രത്യേകത. 9 മണിക്കൂര്‍ വരെ ബാറ്ററി ബാക്ക് ആപ്പ് നല്‍കാനും ഈ ചാര്‍ജറിന് കഴിവുണ്ട്. 5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത്. 1,859 രൂപയ്ക്ക് ഇത് വിപണിയില്‍ ലഭ്യമാകും.