Monday
19 Feb 2018

ശമ്പളം നല്‍കുന്നതില്‍ ലിംഗ വിവേചനം;ബിബിസി എഡിറ്റര്‍രാജിവെച്ചു

By: Web Desk | Monday 8 January 2018 5:42 PM IST

ലണ്ടണ്‍ . ശമ്പളം നല്‍കുന്നതില്‍ ലിംഗ വിവേചനം ആരോപിച്ച്‌ ബിബിസിയുടെ ചൈന എഡിറ്റര്‍ കാരി ഗ്രെയ്സ് സ്ഥാനമുപേക്ഷിച്ചു. തുറന്ന കത്തിലൂടെയാണ് കാരി ഗ്രെയ്സ് താന്‍ സ്ഥാനമുപേക്ഷിക്കുകയാണെന്ന കാര്യം വ്യക്തമാക്കിയത്. ബി ബിസിയുടെ നാല് അന്താരാഷ്ട്ര എഡിറ്റര്‍മാരിലൊരാളാണ് കാരി.

ഇതില്‍ രണ്ടുപേര്‍ പുരുഷന്മാരും രണ്ടുപേര്‍ സ്ത്രീകളുമാണ്. 30 വര്‍ഷമായി ജോലി ചെയ്യുന്ന ബിബിസിയ്ക്കുമേല്‍ ‘ വിശ്വാസ പ്രതിസന്ധി’ അഭിമൂഖീകരിക്കുകയാണെന്നും സ്ഥാപനം തുല്യതാ നിയമം ലംഘിക്കുകയുമാണെന്നും കാരി കത്തില്‍ ആരോപിച്ചു.

കഴിഞ്ഞ വര്‍ഷത്തെ കരാറിന്റെ ഭാഗമായി ശമ്പളവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പരിശോധിച്ചതില്‍ നിന്നും, തങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ 50 ശതമാനം അധികം ശമ്പളം ലഭിക്കുന്നതായി മനസിലാക്കുകയായിരുന്നെന്ന് കാരി കത്തില്‍ ചൂണ്ടിക്കാട്ടി. ശമ്പളം വര്‍ധിപ്പിക്കുമെന്ന് പറഞ്ഞെങ്കിലും വലിയ അസമത്വമാണ് ഇതില്‍ ഉണ്ടായതെന്നും മാധ്യമപ്രവര്‍ത്തക ചൂണ്ടിക്കാട്ടി.

Related News